x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 22, 2026 04:06 AM IST | Updated: September 22, 2026 04:06 AM IST

പ്രതീകാത്മക ചിത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഹി​മ്മ​ത്ന​ന​ഗ​റി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ത്തി​ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ദോ​ൽ​ഗ​ഢ് പാ​ടി​യ ഹൈ​വേ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു​വ​ച്ചു. പി​ന്നാ​ലെ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്ത് തീ​കൊ​ളു​ത്തി. അം​ബാ​ജി ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​കു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്കാ​ണ് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി​യ​ത്.

ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ജ​ന​ക്കൂ​ട്ടം മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Tags : Gujrat Accident Ahemmadabad NewsUpdate Headlines

Recent News

Corehub Up