ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ അപൂർവ പ്രതിഷേധവുമായി യുഎസ് ടിവി ചാനലുകൾ. ട്രംപിന്റെ ഔദ്യോഗിക പരിപാടികൾ തത്സമയം ചിത്രീകരിച്ച് പങ്കുവെക്കുന്ന 'വൈറ്റ് ഹൗസ് ടിവി പൂൾ' സംപ്രേക്ഷണം പ്രധാന ചാനലുകളെല്ലാം ചേർന്ന് ബഹിഷ്കരിച്ചു.
എബിസി, സിബിഎസ്, ഫോക്സ് ന്യൂസ്, എൻബിസി, സിഎൻഎൻ എന്നീ അഞ്ച് മുൻനിര ചാനലുകൾ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സിഎൻഎൻ ചാനലിനായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പൂൾ വീഡിയോ ചിത്രീകരിക്കേണ്ട ചുമതല.
മാധ്യമങ്ങളുടെ വാർത്തകളോടുള്ള വിയോജിപ്പ് കാരണം ഏജൻസികൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാരിന് അവകാശമില്ലെന്നും, വസ്തുതാപരമായ വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചാനലുകൾ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവർ വാഷിംഗ്ടണിലെ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
Tags : White House Press Boycott Trump Media Ban First Amendment Lawsuit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash