x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ദാ​പു​ര​ത്ത് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം; പി​ടി​കൂ​ടാ​ന്‍ ശ്ര​മം തു​ട​രു​ന്നു

വെബ് ഡെസ്‌ക്
Published: September 21, 2026 11:06 PM IST | Updated: September 21, 2026 11:06 PM IST

കൂ​ട് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടികൾ പുരോഗമിക്കുന്നു

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം കു​മ്മ​ങ്കോ​ട് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. താ​മ​ര​ശേ​രി, കു​റ്റ്യാ​ടി, പെ​രു​വ​ണ്ണാ​മൂ​ഴി ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി. നാ​ദാ​പു​രം പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​യി​ലും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ മ​ദ്ര​സ, കു​മ്മ​ങ്കോ​ട് ഈ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ള്‍, സൗ​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് കു​മ്മ​ങ്കോ​ട്. ര​ണ്ട് പേ​രെ പു​ലി ആ​ക്ര​മി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ച​ത്. യു​വാ​വി​നും വീ​ട്ട​മ്മ​യ്ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

പു​ലി​യ്ക്ക് സ​മാ​ന​മാ​യ ജീ​വി റോ​ഡി​ലൂ​ടെ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Tags : Attack unknown animal Nadapuram efforts capture it continue

Recent News

Corehub Up