x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: September 21, 2026 07:21 PM IST | Updated: September 21, 2026 07:21 PM IST

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദ്രോ​ഹ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലും തൊ​ഴി​ലാ​ളി​ക​ളെ വേ​ദ​നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ലും ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ഐ​എ​ൻ​ടി​യു​സി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പാ​ർ​ല​മെ​ന്‍റ് ലേ​ബ​ർ കോ​ഡു​ക​ൾ പാ​സാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും സ​ർ​ക്കാ​രു​ക​ൾ​ക്ക് മാ​റി​നി​ൽ​ക്കാ​നാ​വി​ല്ല. കേ​ര​ള​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദ്രോ​ഹ​ക​ര​മ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​നു​മു​ന്പ് എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ലേ​ബ​ർ കോ​ഡ് രാ​ജ്യ​ത്ത് നി​ല​വി​ൽ വ​ന്ന​തോ​ടു​കൂ​ടി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് പു​തി​യ ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​രി​ര​ക്ഷ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ഴ​യ നി​യ​മ​വും പു​തി​യ ലേ​ബ​ർ കോ​ഡും ഇ​ല്ലാ​ത്ത സ്ഥി​തി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ 29 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ മാ​റ്റി​മ​റി​ച്ചാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : ChiefMinister LabourCode Implemented Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up