x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ​കീ​ഴി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്; പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്‌ക്
Published: September 21, 2026 05:37 PM IST | Updated: September 21, 2026 05:37 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ വീ​ടി​നു നേ​രെ ബോം​ബേ​റ്. പു​തു​ക്ക​രി വ​യ​ലി​ൽ വീ​ട് വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഹെ​ൽ​മെ​റ്റും റെ​യി​ൻ​കോ​ട്ടും ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ വീ​ട് ല​ക്ഷ്യ​മാ​ക്കി നാ​ല് ബോം​ബു​ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്നെ​ണ്ണം വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ഗൃ​ഹ​നാ​ഥ​നാ​യ വി​ജ​യ​ൻ, ഭാ​ര്യ ഗി​രി​ജ, മ​ക്ക​ൾ, മ​രു​മ​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം ഒ​ൻ​പ​ത് പേ​ർ വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ൾ അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പൊ​ട്ടാ​തെ കി​ട​ന്ന ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Bomb attack targeting house Chirayinkeezhu police investigation

Recent News

Corehub Up