x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴ് മാ​സ​ത്തെ ഒ​ളി​ച്ചു​ക​ളി​ക്ക് അ​ന്ത്യം; കോ​ത​യാ​റി​നെ വി​റ​പ്പി​ച്ച മു​ത​ല വ​ല​യി​ലാ​യി

വെബ് ഡെസ്ക്
Published: September 21, 2026 02:47 PM IST | Updated: September 21, 2026 02:50 PM IST

ക​ന്യാ​കു​മാ​രി: മാ​സ​ങ്ങ​ളാ​യി കോ​ത​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി​പ​ര​ത്തി​യി​രു​ന്ന ഭീ​മ​ൻ മു​ത​ല​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തി​ർ​പ്പ​റ​പ്പി​ന് സ​മീ​പം കോ​ത​യാ​റി​ൽ പ്ര​ത്യേ​ക സം​ഘം സ്ഥാ​പി​ച്ച വ​ല​യി​ലാ​ണ് മു​ത​ല കു​ടു​ങ്ങി​യ​ത്. ഏ​ഴ് മാ​സം മു​ൻ​പാ​ണ് കോ​ത​യാ​റ്റി​ൽ മു​ത​ല​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. 

തു​ട​ർ​ന്ന് മു​ത​ല​യെ പി​ടി​കൂ​ടാ​ൻ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​യെ​യും ആ​ടി​നെ​യും ഇ​ര​യാ​യി ഉ​പ​യോ​ഗി​ച്ച് പ​ല​ത​വ​ണ കെ​ണി​യൊ​രു​ക്കി​യെ​ങ്കി​ലും  അ​തെ​ല്ലാം മ​റി​ക​ട​ന്ന് മു​ത​ല ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ത്യേ​ക സം​ഘം പ്ര​ദേ​ശ​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി മു​ത​ല​യു​ടെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി. 

തു​ട​ർ​ന്ന് ഇ​വി​ട​ങ്ങ​ളി​ൽ വ​ല​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ല​ക്ക​ൽ ആ​റ്റു​പാ​ത​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച വ​ല​യി​ൽ മു​ത​ല കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. മു​ത​ല​യ്ക്ക് 300 കി​ലോ തൂ​ക്ക​മു​ണ്ടെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Crocodile Captured Kothayar Forest Department Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up