x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ച്ചി​റ ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണാ​ഘോ​ഷം: മൂ​ന്ന് താ​ലൂ​ക്കു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

വെബ് ഡെസ്ക്
Published: September 22, 2026 04:46 PM IST | Updated: September 22, 2026 04:46 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഓ​ച്ചി​റ ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് താ​ലൂ​ക്കു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര എ​ന്നീ താ​ലൂ​ക്കു​ക​ൾ​ക്കാ​ണ് ബു​ധ​നാ​ഴ്ച ( സെ​പ്റ്റം​ബ​ർ 23-ന്) ​പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ച്ച​ത്.

കാ​യം​കു​ളം എം​എ​ൽ​എ​യും എ​ക്സൈ​സ്-​സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ എം. ​ലി​ജു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന കെ​ട്ടു​കാ​ഴ്ച​യും എ​ഴു​ന്ന​ള്ളി​പ്പും ത​ട​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​നാ​യി കൃ​ഷ്ണ​പു​ര​ത്തെ 19 ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി യു​ജി കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.

കാ​ള​കെ​ട്ട് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത 66 ൽ ​സെ​പ്റ്റം​ബ​ർ 23 ന് ​രാ​വി​ലെ ആ​റ് മു​ത​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കെഎ​സ്ആ​ർടിസി ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് കെ​പി റോ​ഡി​ൽ പ്ര​വേ​ശി​ച്ച് ചാ​രും​മൂ​ട്-​ച​ക്കു​വ​ള്ളി-​ഭ​ര​ണി​ക്കാ​വ്-​ശാ​സ്താം​കോ​ട്ട-​കെ.​എം.​എം.​എ​ൽ വ​ഴി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്.

കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലാ​ലാ​ജി ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​ഞ്ഞ് പ​ണി​ക്ക​ർ ക​ട​വ് പാ​ലം വ​ഴി തി​ര​ദേ​ശ റോ​ഡി​ൽ കൂ​ടി അ​ഴീ​ക്ക​ൽ എ​ത്തി വ​ലി​യ അ​ഴീ​ക്ക​ൽ പാ​ലം വ​ഴി കാ​യം​കു​ളം ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കാ​വു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ലോ​ങ് ചെ​യ്‌​സ്, ക​ണ്ടെ​യ്‌​ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ൾ ആ​ശ്രാ​മം ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തീ​രു​ന്ന മു​റ​യ്ക്ക് യാ​ത്ര തു​ട​രേ​ണ്ട​താ​ണ്. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും, പൊ​ലി​സ് നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കൊ​ല്ലം സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു.

 

 

Tags : Oachira Twenty-Eighth Onam Celebration Holiday declared taluks

Recent News

Corehub Up