x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക​ര​പ്പ​റ​മ്പി​ല്‍ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്‌ക്
Published: September 22, 2026 04:20 PM IST | Updated: September 22, 2026 04:20 PM IST

അപകടത്തിൽപ്പെട്ട കാർ

കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പി​ല്‍ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്തു നി​ന്നും വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​ത്തെ സ​ര്‍​വീ​സ് റോ​ഡി​ലെ ര​ണ്ട് മ​ര​ങ്ങ​ളി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം മ​റ്റൊ​രു മ​ര​ത്തി​ലി​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു​മാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കാ​റി​ല്‍ ന​മ്പ​ര്‍​പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ന് മു​ന്നി​ലും പി​ന്നി​ലും ന​മ്പ​ര്‍​പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Tags : Car Chakkaraparambu Kochi NewsUpdate Headlines

Recent News

Corehub Up