x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഐ​ടി ബോം​ബെ ഹോ​സ്റ്റ​ലു​ക​ളി​ൽ സീ​ലിം​ഗ് ഫാ​നു​ക​ൾ​ക്ക് പ​ക​രം വാ​ൾ ഫാ​നു​ക​ൾ സ്ഥാ​പി​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 22, 2026 03:24 PM IST | Updated: September 22, 2026 03:24 PM IST

ഐ​ഐ​ടി ബോം​ബെ ഹോ​സ്റ്റ​ലിൽ എത്തിച്ച വാ​ൾ ഫാ​നു​ക​ൾ

മും​ബൈ: ഐ​ഐ​ടി ബോം​ബെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ലെ സീ​ലിം​ഗ് ഫാ​നു​ക​ൾ മാ​റ്റി ഭി​ത്തി​യി​ലു​റ​പ്പി​ക്കു​ന്ന ഫാ​നു​ക​ൾ (വാ​ൾ മൗ​ണ്ട​ഡ് ഫാ​നു​ക​ൾ) സ്ഥാ​പി​ക്കാ​ന്നു. സെ​പ്റ്റം​ബ​ർ 18-ന് ​ഐ​ഐ​ടി ബോം​ബെ​യി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ഥി സാ​നി​ൽ വ​കോ​ഡെ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​തേ തു​ട​ർ​ന്ന് കാ​മ്പ​സി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

സീ​ലിം​ഗ് ഫാ​നു​ക​ൾ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ലൈ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫാ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. അ​ടു​ത്തി​ടെ​യു​ണ്ടാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും മു​ൻ​കു​ട്ടി നി​ശ്ച​യി​ച്ച ഹോ​സ്റ്റ​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫാ​നു​ക​ൾ മാ​റ്റി​യ​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags : Deepika BreakingNews IITBombay CeilingFan WallFan Hostel

Recent News

Corehub Up