x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​ര്‍; ത​ച്ച​ങ്ക​രി ജ​യി​ലി​ല്‍ തു​ട​രും, ഹ​ര്‍​ജി മാ​റ്റി

വെബ് ഡെസ്ക്
Published: September 22, 2026 02:05 PM IST | Updated: September 22, 2026 02:05 PM IST

ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന മു​ന്‍ ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ഹ​ര്‍​ജി​യി​ല്‍ മ​റു​പ​ടി രേ​ഖാ​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ സാ​വ​കാ​ശം തേ​ടി​യ​തോ​ടെ​യാ​ണ് കേ​സ് വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യ​ത്. 

ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും ഡി​ജി​പി​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും നി​യ​മ​പു​സ്ത​ക​ത്തി​ല്‍ യാ​തൊ​രു​വി​ധ വി​വേ​ച​ന​വു​മി​ല്ലെ​ന്ന് കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. 

ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ത​ച്ച​ങ്ക​രി​യു​ടെ ആ​വ​ശ്യ​ത്തെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. ശി​ക്ഷ വി​ധി​ച്ച വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ തെ​റ്റാ​ണെ​ന്നാ​യി​രു​ന്നു ത​ച്ച​ങ്ക​രി​യു​ടെ വാ​ദം. എ​ന്നാ​ല്‍ ഗു​രു​ത​ര കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി വി​ചാ​ര​ണ കോ​ട​തി ക​ണ്ടെ​ത്തി​യെ​ന്നും ശി​ക്ഷ മ​ര​വി​പ്പി​ക്ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ത​ച്ച​ങ്ക​രി​ക്ക് നാ​ല് വ​ര്‍​ഷം ക​ഠി​ന​ത​ട​വും മു​പ്പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2003 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ 2007 ജൂ​ലാ​യ് ഏ​ഴ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വ​ര​വി​ല്‍ ക​വി​ഞ്ഞ 64 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്. 

എ​ന്നാ​ല്‍ ത​ന്‍റെ കു​ടും​ബ​സ്വ​ത്ത്, ല​ഭി​ക്കു​ന്ന വാ​ട​ക വി​വ​ര​ങ്ങ​ള്‍, വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വി​ജി​ല​ന്‍​സ് കോ​ട​തി​ക്ക് പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട് ശി​ക്ഷ റ​ദ്ദാ​ക്ക​ണം, അ​തു​വ​രെ ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ച്ച​ങ്ക​രി​യു​ടെ ആ​വ​ശ്യം. 

Tags : TominJThachankary HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up