x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ച്ച​ക്കു​ട്ടി​യെ കാ​ണാ​താ​യി; 30,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് വീ​ട്ട​മ്മ

വെബ് ഡെസ്ക്
Published: September 22, 2026 10:12 AM IST | Updated: September 22, 2026 10:14 AM IST

പൂച്ചക്കൂട്ടിയെ കണ്ടെത്തുന്നതിനായി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് വീ​ട്ട​മ്മ പങ്കുവച്ച കുറിപ്പ്

കോ​ട്ട​യം: കാ​റി​ല്‍​നി​ന്നു ചാ​ടി​പ്പോ​യ പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക്  30,000  രൂ​പ പാ​രി​തോ​ഷി​കം വാ​ഗ്ദാ​നം ചെ​യ്തു വീ​ട്ട​മ്മ. പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ അം​ബി​ക​യു​ടെ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള പൂ​ച്ച​ക്കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​മു​ത​ല്‍ കാ​ണാ​താ​യ​ത്. 

പ​ള്ളി​ക്ക​ത്തോ​ട്- മ​ഞ്ഞാ​മ​റ്റം- മ​ര​ങ്ങാ​ട്ടു​പി​ള്ളി- കു​റ​വി​ല​ങ്ങാ​ട്- റൂ​ട്ടി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ പൂ​ച്ച​ക്കൂ​ട്ടി കാ​റി​ല്‍​നി​ന്നു ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. 

ഇ​തോ​ടെ പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി ന​ല്കു​ന്ന​വ​ര്‍​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക്കൂ​ട്ടി​യെ ക​ണ്ടെ​ത്തി​യാ​ല്‍ 9496914913 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​തി​ന്‍റെ വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും അ​യ​ച്ചു​കൊ​ടു​ക്ക​ണം. 

തു​ട​ര്‍​ന്നു ഇ​തു ത​ന്‍റെ പൂ​ച്ച​ക്കു​ട്ടി​യാ​ണെ​ന്ന് വീ​ട്ട​മ്മ തി​രി​ച്ച​റി​ഞ്ഞ് ഏ​റ്റെ​ടു​ത്ത​ശേ​ഷ​മേ പാ​രി​തോ​ഷി​കം ന​ൽകൂ. ത​ന്‍റെ അ​രു​മ​യെ തി​രി​കെ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അം​ബി​ക. 

Tags : LostPet Cat Reward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up