x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും കൂ​ട്ട​ബ​ലാ​ത്സം​ഗം: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 22, 2026 09:56 AM IST | Updated: September 22, 2026 10:00 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി മ​ന്ദി​റി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ വ​ച്ച് പൊ​ലി​സു​കാ​രെ​ന്ന വ്യാ​ജേ​ന മൂ​ന്നം​ഗ സം​ഘം പ​തി​നേ​ഴു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​സി​ഫ് എ​ന്ന പ്ര​തി​യെ പൊ​ലി​സ് പി​ടി​കൂ​ടി.

തി​ങ്ക​ളാ​ഴ്ച രാത്രി ഏ​ഴി​ന് പെ​ൺ​കു​ട്ടി​യും ആ​ൺ​സു​ഹൃ​ത്തും ക​ൽ​ക്കാ​ജി മ​ന്ദി​റി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ പോ​യ ശേ​ഷം ഏ​ഴ​ര​യ്ക്ക് ഇ​രു​വ​രും സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലേ​ക്ക് ന​ട​ക്കാ​നാ​യി പോ​യി.

ഇ​തി​നി​ടെ​യാ​ണ് 25നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നം​ഗ സം​ഘം പൊ​ലി​സു​കാ​രാ​ണെ​ന്ന വ്യാ​ജേ​ന ഇ​വ​ർ​ക്ക​ടു​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ളി​ൽ ഒ​രാ​ൾ തോ​ക്കും ക​ത്തി​യു​മെ​ടു​ത്ത് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​നെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ മാ​റി​മാ​റി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഘം സ്ഥ​ലം വി​ട്ടു.

വി​വ​രം അ​റി​ഞ്ഞ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി രാ​ത്രി 8:45ന് ​പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളി​ലൊ​രാ​ളെ പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ പി​ടി​കൂ​ടി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പൊ​ലി​സ് സം​ഘ​വു​മാ​യു​ള്ള വെ​ടി​വ​യ്പ്പി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​സി​ഫിനെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ട​യി​ൽ ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Tags : Deepika BreakingNews GangRape Girl Assault Arrest

Recent News

Corehub Up