x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ അ​ങ്ങേ​യ​റ്റം ദു​രൂ​ഹം: പി. ​രാ​ജീ​വ്  

വെബ് ഡെസ്‌ക്
Published: September 22, 2026 07:50 AM IST | Updated: September 22, 2026 07:50 AM IST

പി. ​രാ​ജീ​വ്

 

കൊ​ച്ചി: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ യാ​ത്രാ വി​വാ​ദ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പി. ​രാ​ജീ​വ്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ ആ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ അ​ങ്ങേ​യ​റ്റം ദു​രൂ​ഹ​മാ​ണ്. മ​ന്ത്രി​മാ​രു​ടേ​ത് ഇ​രി​ക്കു​ന്ന സ്ഥാ​നം മ​റ​ന്നു​ള്ള പ്ര​സ്താ​വ​ന​ക​ളാ​ണ്. നേ​ര​ത്തെ മം​ഗ​ലാ​പു​രം യാ​ത്ര​യും ആ​ര് സ്പോ​ൺ​സ​ർ ചെ​യ്തെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വ​ച്ചെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു.

ഇ​ത് ജ​ന​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ അ​ല്ല. മു​ത​ലാ​ളി​മാ​രു​ടെ സ​ർ​ക്കാ​രാ​ണ്. വൈ​ദ്യു​തി ഇ​ല്ലാ​തെ നാ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കേ​ണ്ട​തി​ല്ലേ​യെ​ന്ന് പ​റ​യു​ന്ന നീ​റോ ച​ക്ര​വ​ർ​ത്തി​മാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും പി.​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PRajeev ChiefMinister VDSatheesan CPM Congress

Recent News

Corehub Up