x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി​ക്കേ​സ്: പി​ണ​റാ​യി​ക്ക് കു​രു​ക്ക് മു​റു​കു​ന്നു; സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

വെബ് ഡെസ്ക്
Published: September 22, 2026 11:06 AM IST | Updated: September 22, 2026 11:07 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നു (ഫയൽ ചിത്രം).

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ലെ ഇ​ഡി ശി​പാ​ർ​ശ​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി.വീ​ണ, ഇവരുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് ക​മ്പ​നി, ഭ​ർ​ത്താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്ര​ധാ​ന ശി​പാ​ർ​ശ. 

അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.

Tags : MasappadiCase V.D.Satheesan RameshChennithala PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up