Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MasappadiCase

റി​യാ​സി​ന് കു​രു​ക്ക് മു​റു​കു​ന്നു: ഹ​വാ​ല പ​ണ​മൊ​ഴു​ക്കി​ന്‍റെ ചു​രു​ള​ഴി​ക്കാ​ൻ ഇ​ഡി; അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​വാ​ല​കേ​സ് അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ദു​ബാ​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്കം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രം​ഭി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും പ്ര​തി​ക​ളാ​യ കേ​സി​ൽ വി​ദേ​ശ​ത്തു​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ നീ​ക്കം.

ഒ​രു രാ​ജ്യ​ത്തു​നി​ന്ന് മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നി​യ​മ​രേ​ഖ​യാ​യ ലെ​റ്റേ​ഴ്‌​സ് റോ​ഗേ​റ്റ​റി കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​ഡി ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി പി​എം​എ​ൽ​എ കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി നേ​ടി​യ​ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ദു​ബാ​യി​ലെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​നൊ​പ്പം ഹ​വാ​ല വ​ഴി പ​ണം കൈ​മാ​റി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ക്കും. വി​ദേ​ശ​ത്തേ​ക്ക് പ​ണം കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് ഇഡി​യു​ടെ വി​ല​യി​രു​ത്ത​ൽ.

2024 ജൂ​ലൈ മു​ത​ൽ 2025 ജൂ​ലൈ വ​രെ മു​ഹ​മ്മ​ദ് റി​യാ​സ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം. ഈ ​ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ബാ​യി​ൽ​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. 

വ​രു​മാ​ന സ്രോ​ത​സി​ന് അ​പ്പു​റ​മു​ള്ള 20 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. വീ​ണ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത റെ​ഡ് ബു​ക്കി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ണ്ടെ​ന്നും റി​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹ​വാ​ല ചാ​ന​ലി​ലൂ​ടെ അ​ഞ്ചു​ത​വ​ണ​യാ​യി 1.2 കോ​ടി രൂ​പ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ഡി​പ​റ​യു​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സ്; ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

ഇ​ടു​ക്കി: മാ​സ​പ്പ​ടി കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. വി​ധി സ​ർ​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും സി​പി​എം ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ ദു​ർ​ബ​ല​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ട​പ്പോ​ഴും കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​ടു​ങ്ങു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

കേ​സി​ൽ സ​ർ​ക്കാ​രി​ന് തു​റ​ന്ന നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​ഡി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​നെ​തി​രെ കെ.​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ.​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി പ​റ​ഞ്ഞു. കോ​ട​തി എ​ല്ലാം പ​രി​ശോ​ധി​ക്ക​ണം. ഷോ​ൺ ജോ​ർ​ജ് പു​റ​ത്തു​വി​ട്ട ലി​സ്റ്റി​ൽ ബി​ജെ​പി​യു​ടെ ത​ല തൊ​ട്ട​പ്പ​ന്മാ​രും ഉ​ണ്ട്. അ​പ്പോ​ൾ അ​തെ​ല്ലാം കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടു: ഷോ​ൺ ജോ​ർ​ജ്

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്ന് ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും. വി​ഷ​യ​ത്തി​ൽ സി​പി​എം ഉ​ന്ന​യി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ളും വാ​ദ​ങ്ങ​ളും ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ണ​റാ​യി രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം.

Kerala

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നും നി​ർ​ണാ​യ​കം; എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച

കൊ​ച്ചി: ഏ​റെ രാ​ഷ്ട്രീ​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും നി​ർ​ണാ​യ​കം. ഇ​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​ഡി കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും ആ​ദ്യം ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.
അ​ഴി​മ​തി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് കൈ​മാ​റി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം.

 

Kerala

മാ​സ​പ്പ​ടി കേ​സ്; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ, മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.

ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. മൂ​വ​ർ​ക്കു​മെ​തി​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും ര​ജി​സ്‌​റ്റ​ർ ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ സി​എം​ആ​ർ​എ​ൽ - എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​ഴി​മ​തി നി​രോ​ധ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മ​ട​ക്കം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​കാ​മെ​ന്നാ​ണ് എ​ജി നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

കേ​സി​ലെ അ​ന്വേ​ഷ​ണം ഏ​ത് രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി തീ​രു​മാ​നി​ക്കും. ഹ​വാ​ലാ ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കേ​ണ്ട​തു​ള്ളതിനാൽ വി​ജി​ല​ൻ​സ് എടിഎ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ പ​രി​ശോ​ധ​ന​യും വേ​ണ്ടി വ​ന്നേ​ക്കാം.

 

Kerala

മാ​സ​പ്പ​ടി​ക്കേ​സ്: പി​ണ​റാ​യി​ക്ക് കു​രു​ക്ക് മു​റു​കു​ന്നു; സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ലെ ഇ​ഡി ശി​പാ​ർ​ശ​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി.വീ​ണ, ഇവരുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് ക​മ്പ​നി, ഭ​ർ​ത്താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്ര​ധാ​ന ശി​പാ​ർ​ശ. 

അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല.

ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന് മാ​ത്ര​മാ​ണ് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്വീ​ക​രി​ച്ച​തെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം ല​ഭി​ച്ച​തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. മ​റ്റ് പ്ര​തി​ക​ൾ ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ മേ​യ് 27നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​മ​ത​ട​സ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്തി​രു​ന്നു.

 

Kerala

വീ​ണ​യ്ക്ക് വേ​റെ​യും ക​മ്പ​നി; ഇ​ഡി പിടിച്ചെടുത്ത രേ​ഖ​ക​ളിൽ ഞെ​ട്ടി​ക്കു​ന്ന വിവരങ്ങൾ

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്ക് വേ​റെ​യും ക​മ്പ​നി ഉ​ള്ള​താ​യി സൂ​ച​ന. എ​ക്സാ​ലോ​ജി​ക്ക് സൊ​ല്യൂ​ഷ​ൻ​സി​ന് പു​റ​മെ​കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ർ ചെ​യ്ത ലേ​ക്ക​ര്‍ ഇ​ന്ത്യ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി വീ​ണ​യു​ടെ​താ​ണെ​ന്ന് ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചു. ക​മ്പ​നി​യു​ടെ 15,57,414 രൂ​പ മ​ര​വി​പ്പി​ച്ചു.

സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ സ്വ​ത്തു ക​ണ്ടു​കെ​ട്ട​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​റി​റ്റി​ക്ക് മു​മ്പ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ലേ​ക്ക​ര്‍ ഇ​ന്ത്യ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി​യു​ടെ​യും ഉ​ട​മ​യാ​ണ് വീ​ണ എ​ന്ന് പ​റ​യു​ന്ന​ത്. വീ​ണ​യു​ടെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ 1,37,088 രൂ​പ​യും എ​ക്സാ​ലോ​ജി​ക്കി​ന്‍റെ 27,585 രൂ​പ​യും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

മേ​യ് 27ന് ​പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കേ​സി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മൊ​ഴി​ക​ളും വ്യാ​ജ ഇ​ൻ​വോ​യ്സു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ളും പു​റ​ത്തു​വ​ന്നു. പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ന്‍റെ പേ​രി​ലാ​ണ് വീ​ണ​യ്ക്കും ക​മ്പ​നി​ക്കും പ​ണം ന​ൽ​കി​യ​തെ​ന്ന് ശ​ശി​ധ​ര​ൻ ക​ർ​ത്ത മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ന​ൽ​കാ​ത്ത സേ​വ​ന​ത്തി​ന്‍റെ ഇ​ൻ​വോ​യ്സ് ഐ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ച​തെ​ന്നും വ്യാ​ജ ഐ​ടി സേ​വ​ന​ത്തി​ന്‍റെ ക​രാ​റും ക​ർ​ത്ത​യു​മാ​യു​ള്ള ഇ​മെ​യി​ൽ ഇ​ട​പാ​ടു​ക​ളും ഐ​ഫോ​ൺ വ​ഴി​യാ​യി​രു​ന്നു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച​ല്ല പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

കു​രു​ക്കാ​യി ക​ർ​ത്ത​യു​ടെ മൊ​ഴി; മാ​സ​പ്പ​ടി കേ​സി​ൽ പു​തി​യ വ​ഴി​ത്തി​രി​വ്

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ -എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ വി​ജ​യ​നും കു​രു​ക്ക് മു​റു​കു​ന്നു. കേ​സി​ൽ സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി​യാ​ണ് പി​ണ​റാ​യി കു​ടും​ബ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ലി​ൽ വീ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ക​ർ​ത്ത മൊ​ഴി ന​ൽ​കി​യ​ത്. പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള അ​ടു​പ്പ​ത്തി​ന്‍റെ പേ​രി​ലാ​ണ് വീ​ണ​യ്ക്കും ക​മ്പ​നി​ക്കും പ​ണം ന​ൽ​കി​യ​ത്. വീ​ണ​യോ എ​ക്സാ​ലോ​ജി​ക്കോ സി​എം​ആ​ർ​എ​ലി​ന് യാ​തൊ​രു സേ​വ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ക​ർ​ത്ത ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.

2017 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 2.78 കോ​ടി രൂ​പ​യാ​ണ് വീ​ണ​യ്ക്കും എ​ക്‌​സാ​ലോ​ജി​ക്കി​നു​മാ​യി കൈ​മാ​റി​യ​ത്. വീ​ണ​യ്ക്ക് പ്ര​തി​മാ​സം അ​ഞ്ചു​ല​ക്ഷം രൂ​പ​യും എ​ക്‌​സാ​ലോ​ജി​ക്കി​ന് മൂ​ന്നു​ല​ക്ഷം രൂ​പ​യും എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ഈ ​പ​ണം കൈ​മാ​റി​യ​തെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന കാ​ര്യം വീ​ണ ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റൊ​രു പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യും ന​ൽ​കി​യി​രു​ന്ന​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഇ​ഡി മ​ര​വി​പ്പി​ച്ചി​രു​ന്നു. ക​ർ​ത്ത​യു​ടെ മൊ​ഴി​ക്കു പി​ന്നാ​ലെ വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up