x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ൽ സ​ർ​ക്കാ​രി​ന് ക​ന​ത്ത പ്ര​ഹ​രം; എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഹൈ​ക്കോ‌​ട​തി റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: October 9, 2026 01:20 PM IST | Updated: October 9, 2026 01:32 PM IST

പി​ണ​റാ​യി വി​ജ​യ​ൻ

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യ സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു​വെ​ന്നും വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​വി​ലെ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ഡി റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റ​ണം.

വി​ജി​ല​ൻ​സി​ലെ മി​ക​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ഡി ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ, മൊ​ഴി​ക​ൾ, ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​മ്പോ​ൾ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളും പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളും ഇ​ഡി കൈ​മാ​റി​യ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​ത്യേ​ക പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.​ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന 13 പേ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

Tags : MasappadiCase HighCourt PinarayiVijayan VeenaVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up