x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞ് പൊ​ലി​സ്; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് സി​പി​എം 

വെബ് ഡെസ്‌ക്
Published: October 9, 2026 06:16 AM IST | Updated: October 9, 2026 06:16 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ക​ടു​ക്കു​മ്പോ​ൾ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞ് ഡ​ൽ​ഹി പൊ​ലി​സ് ഹ​ർ​കി​ഷ​ൻ സിം​ഗ് സു​ർ​ജി​ത് ഭ​വ​നി​ൽ എ​ത്തി​യെ​ന്ന് പ​രാ​തി. സി​പി​എ​മ്മി​ന്‍റെ പ​ഠ​ന കേ​ന്ദ്ര​മാ​ണ് എ​ച്ച്കെ​എ​സ് ഭ​വ​ൻ. സി​ജെ​പി പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​നി​രി​ക്കെ യു​വാ​ക്ക​ൾ അ​വി​ടെ ഒ​ത്തു​കൂ​ടു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​ണ് പൊ​ലി​സ് എ​ത്തി​യ​ത്. ഇ​ന്ന് കേ​ന്ദ്ര ക​മ്മ​റ്റി യോ​ഗം തു​ട​ങ്ങാ​നി​രി​ക്കെ നേ​താ​ക്ക​ളും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. പൊ​ലി​സ് പ​രി​ശോ​ധ​ന​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സി​പി​എം പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി സ​മാ​ധി​യി​ലെ​ത്തി ഇ​ന്ത്യാ സ​ഖ്യം എം​പി​മാ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. മൂ​ന്ന് ബ​സു​ക​ളി​ലാ​യാ​ണ് എം​പി​മാ​ർ രാ​ജ്ഘ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. രാ​ജ്യ​ദ്രോ​ഹം ന​ട​ത്തി​യ എ​ല്ലാ​വ​ർ​ക്കും എ​തി​രെ ന​ട​പ​ടി ഉ​റ​പ്പാ​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. 

Tags : Delhi police SFI activists CPM CCTV footage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up