പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫ്യുവൽ സർചാർജ് വർധിപ്പിച്ചതോടെ വിമാന യാത്രാ നിരക്കുകൾ വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിലെ ഇന്ധനവിലയിലുള്ള വർധനവും എവിയേഷൻ ടർബൈൻ ഫ്യുവൽ വിലയിലെ ഏറ്റക്കുറച്ചിലുകളുമാണ് വിമാനക്കമ്പനികൾ ഈ തീരുമാനമെടുക്കാൻ കാരണം.
ആഭ്യന്തര സർവീസുകളിൽ ദൂരത്തിന്റെ അടിസ്ഥാനത്തിൽ 400 രൂപ മുതൽ 1,200 രൂപ വരെയാണ് സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ ദൂരവും ലക്ഷ്യസ്ഥാനവും അനുസരിച്ച് ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും ആഗോള ഊർജ വിപണിയിലെ സമ്മർദങ്ങളും കാരണം പ്രവർത്തനച്ചെലവ് കൂടിയ പശ്ചാത്തലത്തിലാണ് നടപടി.
ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ മറ്റ് പ്രമുഖ വിമാനക്കമ്പനികളും സമാനമായ രീതിയിൽ ഫ്യുവൽ സർചാർജുകൾ പരിഷ്കരിച്ചിട്ടുണ്ട്. ഈ വർധനവോടെ യാത്രക്കാർക്ക് വിമാന ടിക്കറ്റുകൾക്കായി കൂടുതൽ തുക നൽകേണ്ടി വരും.
Tags : Fuel surcharge hike Airlines flight tickets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash