Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hike

പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും; വ​ർ​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് നാ​ല് രൂ​പ

കോ​ഴി​ക്കോ​ട്: മി​ൽ​മ പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും. പാ​ൽ വി​ല ലി​റ്റ​റി​ന് നാ​ല് രൂ​പ​യും തൈ​രി​ന്‌ കി​ലോ​യ്ക്ക് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ക്കു​ക. പു​തി​യ പാ​ക്ക​റ്റു​ക​ൾ വ​രു​ന്ന​തു​വ​രെ പ​ഴ​യ വി​ല പ്രി​ന്‍റ് ചെ​യ്ത ക​വ​റു​ക​ളി​ലാ​യി​രി​ക്കും പാ​ൽ കി​ട്ടു​ക.

നെ​യ്യ​ട​ക്കം മ​റ്റ് മ​റ്റ് പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്നേ​ക്കും. ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് വി​ല​വ​ർ​ധ​ന. പാ​ച​ക​വാ​ത​ക​ത്തി​നും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല കൂ​ടി​യ​തോ​ടെ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് ഇ​നി​യും ചെ​ല​വേ​റും. ഇ​തോ​ടെ ഹോ​ട്ട​ൽ ഉ​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. മ​ഞ്ഞ ക​വ​ർ പാ​ൽ: 27 രൂ​പ, നീ​ല ക​വ​ർ പാ​ൽ: 30 രൂ​പ, ഓ​റ​ഞ്ച് ക​വ​ർ പാ​ൽ: 30 രൂ​പ, പ​ച്ച ക​വ​ർ പാ​ൽ: 32 രൂ​പ, കൗ ​മി​ൽ​ക് - ഒ​രു ലി​റ്റ​ർ ബോ​ട്ടി​ൽ: 75 രൂ​പ, തൈ​ര് ക്ലാ​സി​ക് : 40 രൂ​പ, തൈ​ര് എ​ലൈ​റ്റ് : 45 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ വി​ല.

National

ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത് ഘ​ട്ട​ങ്ങ​ളാ​യു​ള്ള കൊ​ള്ള: ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ സ​ന്പാ​ദ്യം ഗ​ഡു​ക്ക​ളാ​യി കൊ​ള്ള​യ​ടി​ക്കു​ന്നു​വെ​ന്ന് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ അ​തി​ന്‍റെ സാ​ന്പ​ത്തി​ക​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു കൈ​മാ​റാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു​വ​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

District News

ഇ​ന്ധ​നവി​ല വർധന: പ്രതിഷേധ പ്രകടനം നടത്തി

അ​ഞ്ച​ല്‍ : തു​ട​ര്‍​ച്ച​യാ​യു​ള്ള ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.ബി. വേ​ണു​ഗോ​പാ​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളജ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ വ​ഴി ച​ന്ത​മു​ക്കി​ല്‍ സ​മാ​പി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം, ​ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള,ബ്ലോ​ക്ക്‌ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഷ​ഹീ​ർ അ​ഞ്ച​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഗ​സ്ത്യ​ക്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ന​വാ​സ്‌, ഗീ​വ​ർ​ഗീ​സ്, നേ​താ​ക്ക​ളാ​യ ഏ​റം സ​ന്തോ​ഷ്, ഷെ​റി​ൻ അ​ഞ്ച​ൽ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

National

ഡ​ൽ​ഹി​യി​ൽ സി​എ​ൻ​ജി വി​ല വീ​ണ്ടും കൂ​ട്ടി; 48 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടാ​മ​ത്തെ വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ സി​എ​ൻ​ജി വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കി​ലോ​യ്ക്ക് ഒ​രു രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യ്ക്കൊ​പ്പം സി​എ​ൻ​ജി​യു​ടെ വി​ല​യും ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​വ്യാ​പ​ക​മാ​യി കൂ​ട്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 15ന് ​ക​മ്പ​നി​ക​ൾ സി​എ​ൻ​ജി കി​ലോ​യ്ക്ക് ര​ണ്ടു​രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ൾ 80.09 രൂ​പ​യാ​യി.

നോ​യി​ഡ​യി​ലും ഗാ​സി​യാ​ബാ​ദി​ലും 88.70 രൂ​പ​യാ​യി ഉ​യ​ർ​ന്നു. പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ല​കൂ​ട്ട​ൽ. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യെ​ന്നും വി​ല​വർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നും ക​മ്പ​നി​ക​ൾ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ​യും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലെ​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഓ​ട്ടോ​ക​ൾ, ക്യാ​ബു​ക​ൾ, പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം സി​എ​ൻ​ജി​യി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഈ ​വി​ല​വ​ർ​ധ​ന​വ് യാ​ത്രാ​ക്കൂ​ലി വ​ർ​ധ​ന​വി​നും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

ഇ​​ന്ധ​​ന വി​​ല​​വർധന: ആ​​ഘാ​​തം കു​​റ​​യ്ക്കു​​ന്ന​​തു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് വി.​​ഡി. സ​​തീ​​ശ​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ലവ​​​ർ​​​ധ​​​ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന ആ​​​ഘാ​​​തം കു​​​റ​​​യ്ക്കാ​​​ൻ എ​​​ന്തു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

National

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി നീ​ണ്ടു​പോ​യാ​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര. ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ഉ​യ​രു​ന്ന​തു​വ​ഴി​യു​ള്ള പ​ണ​പ്പെ​രു​പ്പ​ഭീ​തി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ​വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി തു​ട​ർ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ചി​ല്ല​റ​വി​ല ഉ​യ​ർ​ത്താ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ല. വ​ർ​ധ​ന​യു​ടെ ഒ​രു​ഭാ​ഗം ആ​ളു​ക​ളി​ലേ​ക്ക് കൈ​മാ​റേ​ണ്ടി​വ​രു​മെ​ന്നും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ സ്വി​സ് നാ​ഷ​ണ​ൽ ബാ​ങ്കും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ലെ ത​ട​സം ഇ​ന്ത്യ​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ൽ ഏ​റ്റ​വും​വ​ലി​യ മൂ​ന്നാ​മ​ത്തെ എ​ണ്ണ ഉ​പ​ഭോ​ക്തൃ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ 89 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​വി​ല​യി​ലെ വ​ർ​ധ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കും.

Business

ഇറക്കുമതി ചുങ്കം വര്‍ധന; സ്വര്‍ണവില‌യിൽ വന്‍ ചാഞ്ചാട്ടം

കൊ​​ച്ചി: സ്വ​​ര്‍ണ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം വ​​ര്‍ധി​​ച്ച​​തി​​നു പി​​ന്നാ​​ലെ സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വ​​ന്‍ ചാ​​ഞ്ചാ​​ട്ടം. രാ​​വി​​ലെ ക​​ത്തി​​ക്ക​​യ​​റി​​യ വി​​ല ഉ​​ച്ച​​യോ​​ടെ തി​​രി​​ച്ചി​​റ​​ങ്ങി. രാ​​വി​​ലെ ഗ്രാ​​മി​​ന് 1,275 രൂ​​പ​​യും പ​​വ​​ന് 10,200 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 15,390 രൂ​​പ​​യി​​ലും പ​​വ​​ന് 1,23,120 രൂ​​പ​​യി​​ലും എ​​ത്തി​​യി​​രു​​ന്നു.

ഈ ​​മാ​​സ​​ത്തെ ഏ​​റ്റ​​വും കൂ​​ടി​​യ വി​​ല​​നി​​ല​​വാ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ രാ​​വി​​ലെ സ്വ​​ര്‍ണ വ്യാ​​പാ​​രം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ ഉ​​ച്ച​​യോ​​ടെ ര​​ണ്ടു ത​​വ​​ണ​​യാ​​യി വി​​ല കു​​റ​​ഞ്ഞു.

ആ​​ദ്യം ഗ്രാ​​മി​​ന് 500 രൂ​​പ​​യും പ​​വ​​ന് 4,000 രൂ​​പ​​യും കു​​റ​​ഞ്ഞ് യ​​ഥാ​​ക്ര​​മം ഗ്രാ​​മി​​ന് 14,890 രൂ​​പ​​യി​​ലും പ​​വ​​ന് 1,19,120 രൂ​​പ​​യി​​ലു​​മെ​​ത്തി​​യ സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും കു​​റ​​യു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഗ്രാ​​മി​​ന് 100 രൂ​​പ​​യും പ​​വ​​ന് 800 രൂ​​പ​​യും കു​​റ​​ഞ്ഞ് നി​​ല​​വി​​ല്‍ ഗ്രാ​​മി​​ന് 14,790 രൂ​​പ​​യും പ​​വ​​ന് 1,18,320 രൂ​​പ​​യു​​മാ​​യി​​ട്ടാ​​ണ് വി​​ല്പ​​ന ന​​ട​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, സ്വ​​ര്‍ണ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം ആ​​റ് ശ​​ത​​മാ​​ന​​ത്തി​​ല്‍നി​​ന്ന് 15 ശ​​ത​​മാ​​നം ആ​​യി വ​​ര്‍ധി​​പ്പി​​ച്ച​​ത് ഇ​​റ​​ക്കു​​മ​​തി കു​​റ​​യ്ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണെ​​ങ്കി​​ലും സ്വാ​​ഭാ​​വി​​ക​​മാ​​യി ക​​ള്ള​​ക്ക​​ട​​ത്ത് വ​​ര്‍ധി​​ക്കു​​ന്ന​​തി​​ന് ഇ​​തു കാ​​ര​​ണ​​മാ​​കു​​മെ​​ന്നു കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. എ​​സ്. അ​​ബ്ദു​​ൾ‍ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.

നേ​​ര​​ത്തെ 15 ശ​​ത​​മാ​​നം ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം നി​​ല​​നി​​ല്‍ക്കു​​മ്പോ​​ഴാ​​ണ് ഇ​​ന്ത്യ​​യി​​ലേ​​ക്ക് ആ​​യി​​രം ട​​ണ്‍ സ്വ​​ര്‍ണം ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്. ആ​​റ് ശ​​ത​​മാ​​നം ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം നി​​ല​​നി​​ല്‍ക്കു​​മ്പോ​​ള്‍ 800 ട​​ണ്ണി​​ല്‍ താ​​ഴെ​​യാ​​ണ് ഇ​​റ​​ക്കു​​മ​​തി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഒ​​രു കി​​ലോ സ്വ​​ര്‍ണം ക​​ള്ള​​ക്ക​​ട​​ത്താ​​യി കൊ​​ണ്ടു​​വ​​ന്നാ​​ല്‍ 20 ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ ലാ​​ഭ​​മാ​​ണ് ല​​ഭി​​ക്കു​​ക​​യെ​​ന്നും ക​​ള്ള​​ക്ക​​ട​​ത്ത് സ്വ​​ര്‍ണം സ​​മാ​​ന്ത​​ര വി​​പ​​ണി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​ത് വ​​ഴി മൂ​​ന്നു ശ​​ത​​മാ​​നം ജി​​എ​​സ്ടി കൂ​​ടി കൂ​​ട്ടി​​യാ​​ല്‍ 24 ല​​ക്ഷം രൂ​​പ​​യു​​ടെ ലാ​​ഭ​​മാ​​ണ് ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര്‍ക്ക് ഉ​​ണ്ടാ​​കു​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

International

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​യ​ർ​ന്നു; പ്ര​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​ടി

ടെ​ഹ്റാ​ൻ: വി​മാ​ന ടി​ക്ക​റ്റ് ഉ​യ​ർ​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. ഹോ​ർ​മൂ​സ് അ​ട​ഞ്ഞ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വി​മാ​ന ക​മ്പ​നി​ക​ൾ ഉ​യ​ർ​ത്തി​ത്. 20 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 20 ല​ക്ഷം സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. വി​മാ​ന ഇ​ന്ധ​ന വി​ല വ​ർ​ധ​ന കാ​ര​ണം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്.

ഇ​ന്ധ​ന​ത്തി​ന് പു​റ​മെ ഇ​ന്ത്യ​യു​ടെ ജീ​വ​നാ​ഡി​യാ​യ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ വ​ളം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം വി​ല​യാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന വി​ല ലോ​ക​ത്ത് 30 ശ​ത​മാ​നം കൂ​ടി. ഇ​തെ​ല്ലാം വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക് ന​യി​ക്കും.

യു​എ​ഇ വ്യ​വ​സാ​യ മ​ന്ത്രി​യും അ​ഡ്നോ​ക്ക് ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ ഡോ.​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ ത​ന്‍റെ സാ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ഒ​റ്റ പ​രി​ഹാ​രം മാ​ത്രം. ഹോ​ർ​മൂ​സ് തു​റ​ക്കു​ക. സ്വ​ത​ന്ത്ര​മാ​യ ക​പ്പ​ൽ ഗ​താ​ഗ​ത​വും ച​ര​ക്കു നീ​ക്ക​വും പു​ന​രാ​രം​ഭി​ക്കു​ക. ഓ​രോ ദി​വ​സ​വും ലോ​ക​ത്തെ ഓ​രോ കു​ടും​ബ​ത്തി​ലും ഫാ​ക്ട​റി​ക​ളി​ലും സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ലും ഭാ​രി​ച്ച ചെ​ല​വ് കു​തി​ച്ചു​യ​രു​ക​യാ​ണ്.

Kerala

ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു; പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ല​വ​ർ​ധ​ന ജ​ന​ജീ​വി​ത​ത്തെ അ​തി​ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ല​വ​ർ​ധ​ന ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. കു​ടി​യേ​റ്റ​ത്തൊ​ഴി​ലാ​ളി​ക​ളും ചെ​റു​കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന അ​ഞ്ചു കി​ലോ എ​ൽ​പി​ജി സി​ലി​ണ്ട​ർ വി​ല 251.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി കാ​ര​ണം മാ​സ​ങ്ങ​ളാ​യി പാ​ച​ക​വാ​ത​ക ക്ഷാ​മം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഈ ​വി​ല​വ​ർ​ധ​ന താ​ങ്ങാ​നാ​വി​ല്ല.

അ​തി​ന്‍റെ ഭാ​രം ആ​ത്യ​ന്തി​ക​മാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ത​ല​യി​ലാ​ണ് വ​ന്നു വീ​ഴു​ക. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ പ​ല ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം മാ​ത്രം മു​ൻ​നി​ർ​ത്തി ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന ഇ​ന്ന് മു​ത​ൽ

ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യെ തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​ന്നു.

425 രൂ​പ മു​ത​ൽ 2300 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യ്ക്കു​ള്ളി​ലും, ഇ​ന്ത്യ​ൻ സ​ബ് കോ​ണ്ടി​ന​ന്‍റി​ലും 425 രൂ​പ​യും, മി​ഡി​ൽ ഈ​സ്റ്റി​ൽ- 900 രൂ​പ​യും, തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്- 1800 രൂ​പ​യും, ആ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 1800 രൂ​പ​യും, യൂ​റോ​പ്പി​ലേ​ക്ക് 2300 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.
‌‌
അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​യ​തു​മൂ​ല​മു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി ഇ​ൻ​ഡി​ഗോ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ പെ​ട്ടെ​ന്നു​ള്ള​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ മാ​റ്റ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​മ്പ​നി ആ​വ​ർ​ത്തി​ച്ചു.

സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​ക​യും ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

 

National

വി​ല വ​ർ​ധന; ഇ​ന്ധ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും

ന്യൂഡൽഹി: വ്യോ​മ​യാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല വ​ർ​ധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇ​ന്ധ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സ്വ​കാ​ര്യ എ​യ​ർ​പോ​ർ​ട്ടി​ലെ നി​ര​ക്കു​ക​ളി​ലും ഇ​ള​വ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലും വ്യോ​മ​യാ​ന ഇ​ന്ധ​ന​മാ​യ ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യൂ​വ​ൽ (ATF) വി​ല​യി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​നയാണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടേ​യും ഇ​ൻ​ഡി​ഗോ​യു​ടേ​യും ആ​വ​ശ്യം.

ഇ​രു ക​മ്പ​നി​ക​ളും ഇ​തി​ന​കം ഫ്യൂ​വ​ൽ സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​യ​ർ ഇ​ന്ത്യ മാ​ർ​ച്ച് 12 മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. ഇ​ൻ​ഡി​ഗോ മാ​ർ​ച്ച് 14 മു​ത​ൽ 425 രൂ​പ മു​ത​ൽ 2300 രൂ​പ വ​രെ ഫ്യൂ​വ​ൽ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ചെ​ല​വ് വ​രു​ന്നു​ണ്ട്.

എ​യ​ർ​ലൈ​നു​ക​ൾ​ക്ക് നി​കു​തി ഒ​ഴി​വാ​ക്ക​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

പ​ത്തു​കോ​ടി രൂ​പ സ​ർ​ക്കാ​ർ ന​ൽ​കി; കെ​എ​സ്ആ​ർ​ടി​സി​യി​ൽ ര​ണ്ടു ഗ​ഡു ഡി​എ​യും ഡി​ആ​റും അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു​ഗ​ഡു ഡി​എ അ​നു​വ​ദി​ച്ചു. പെ​ൻ​ഷ​ൻ​കാ​രു​ടെ ര​ണ്ടു ഗ​ഡു ഡി​ആ​റും അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. ഡി​എ, ഡി​ആ​ർ എ​ന്നി​വ​യി​ൽ എ​ഴു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു ല​ഭി​ക്കു​ക.

ഇ​തി​നാ​യി 10 കോ​ടി രൂ​പ അ​ധി​ക സ​ഹാ​യ​മാ​യി കോ​ർ​പ​റേ​ഷ​നു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം 2022 ജ​നു​വ​രി മു​ത​ൽ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​ഷ്ക​രി​ച്ച​ത്.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടു ഗ​ഡു ഡി​എ, ഡി​ആ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​ക്കു സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ 1,574 കോ​ടി രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. ഇ​തി​ൽ 1,439 കോ​ടി രൂ​പ പ്ര​ത്യേ​ക സ​ഹാ​യ​മാ​യി ല​ഭി​ച്ചു.

ബ​സ് വാ​ങ്ങു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ല​ധ​ന ചെ​ല​വി​നാ​യി 135 കോ​ടി രൂ​പ​യും ല​ഭി​ച്ചു. ബ​ജ​റ്റ് വ​ക​യി​രു​ത്ത​ൽ 1,035 കോ​ടി രൂ​പ​യും. 539 കോ​ടി രൂ​പ​യാ​ണ് അ​ധി​ക സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത്.

District News

ഗ്യാ​സ് വി​ലവർധന: പാചകവാതക സിലിണ്ടറുമായി പ്രതിഷേധം

പാ​റ​ശാ​ല: പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ര​ശു​വ​യ്ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​മേ​ന്തി പ്ര​ക​ട​നം ന​ട​ത്തി.

എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​ശു​വ​യ്ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ജി​ത്, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണ്‍, ഡി​സി​സി അം​ഗം മോ​ഹ​ന​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​നേ​ശ​ന്‍ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up