x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ളം വി​ല കു​തി​ച്ചു​യ​രു​ന്നു; ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം
Published: May 26, 2026 10:20 PM IST | Updated: May 26, 2026 10:20 PM IST

ആ​ല​പ്പു​ഴ: ഫാ​ക്ടം​ഫോ​സും പൊ​ട്ടാ​ഷു​മു​ൾ​പ്പെ​ടെ രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. വേ​ന​ൽ​മ​ഴ ല​ഭി​ച്ച് ഒ​ന്നാം​വി​ള കൃ​ഷി​പ്പ​ണി ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് വ​ളം വി​ല കൂ​ടു​ന്ന​ത്. മാ​ർ​ച്ചി​ൽ 1475 രൂ​പ​യാ​യി​രു​ന്ന ഫാ​ക്ടം ഫോ​സ് (20-20-0-13) വി​ല ചാ​ക്കി​ന് 625 രൂ​പ വ​ർ​ധി​ച്ച് 2100 രൂ​പ​യാ​യി. ഇ​ന്ത്യ​ൻ പൊ​ട്ടാ​ഷ് ലി​മി​റ്റ​ഡി​ന്‍റെ 16-16-16 കോം​പ്ല​ക്സ് വ​ള​ത്തി​ന്‍റെ വി​ല 1650 രൂ​പ​യി​ൽ നി​ന്ന് 2050 രൂ​പ​യി​ലെ​ത്തി.

രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പൂ​ർ​ണ​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പൊ​ട്ടാ​ഷി​ന്‍റെ വി​ല 1850 ൽ ​നി​ന്ന് 1975 രൂ​പ​യാ​യി. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​സ​വ​ള നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വ് കു​റ​യു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്ത​താ​ണ് വി​ല​ക്കു​തി​പ്പി​ന് കാ​ര​ണം.

സ​മ്പൂ​ർ​ണ സ​ബ്സി​ഡി​യു​ള്ള യൂ​റി​യ, ഡി​എ​പി (ഡൈ ​അ​മോ ണി​യം ഫോ​സ്ഫേ​റ്റ്) വ​ള​ങ്ങ​ളു​ടെ വി​ല മാ​ത്ര​മാ​ണ് കൂ​ടാ​ത്ത​ത്. യൂ​റി​യ​ക്ക് 266.50 രൂ​പ​യും ഡി​എ​പി​ക്ക് 1350 രൂ​പ​യു​മാ​യി വി​ല തു​ട​രു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന വ​ള​ങ്ങ​ളാ​ണ് യൂ​റി​യ​യും ഡി​എ​പി​യും. സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ ഇ​ഫ്കോ​യു​ടെ 20-20-0-13 ന് ​വി​ല കൂ​ട്ടി​യി​ട്ടി​ല്ല. പ​ഴ​യ സ്റ്റോ​ക്ക് തീ​രു​ന്ന​തോ​ടെ 2000 രൂ​പ​യെ​ങ്കി​ലും ആ​കു​മെ​ന്നാ​ണ് സൂ​ച​ന​യെ​ന്ന് ആ​ല​പ്പു​ഴ​യി​ലെ വ​ളം വി​ൽ​പ്പ​ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ പ​റ​യു​ന്നു.

രാ​സ​വ​ളം നി​ർ​മാ​ണ​ത്തി​നു​ള്ള സ​ൾ​ഫ്യൂ​റി​ക് ആ​സി​ഡ്, ഫോ​സ്‌​ഫ​റി​ക് ആ​സി​ഡ്, അ​മോ​ണി​യ എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. ഇ​വ എ​ത്തി​ച്ചി​രു​ന്ന​ത് ഹൊ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​പ്പ​ലു​ക​ളി​ലാ​യി​രു​ന്നു. ചൈ​ന സ​ൾ​ഫ്യൂ​റി​ക് ആ​സി​ഡി​ന്‍റെ ക​യ​റ്റു​മ​തി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി. നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റ​സ്, സ​ൾ​ഫ​ർ എ​ന്നി​വ​യാ​ണ് കോം​പ്ല​ക്സ് വ​ള​ങ്ങ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

രാ​സ​വ​സ്തു​ക്ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത് ഫാ​ക്ട​റി​ക​ളി​ൽ നി​ർ​മി​ക്കു​ന്ന​താ​ണ് ഇ​വ. ഡി​എ​പി, എ​ൻ​പി​കെ തു​ട​ങ്ങി​യ​വ മി​ക്സ്ച്ച​ർ വ​ള​ങ്ങ​ളാ​ണ്. വ​ളം ക​മ്പ​നി​ക​ളി​ൽ​നി​ന്ന് നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റ​സ്, സ​ൾ​ഫ​ർ, യൂ​റി​യ, പൊ​ട്ടാ​ഷ് എ​ന്നി​വ വാ​ങ്ങി ക​ല​ർ​ത്തി​യാ​ണ് ഇ​വ നി​ർ​മി​ക്കു​ക. സ്പി​ക്, പാ​ര​ദ്വീ​പ് ഫോ​സ്ഫേ​റ്റ് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ കോം​പ്ല​ക്‌​സ് വ​ള​ങ്ങ​ൾ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ചാ​ക്കി​ന് 500 രൂ​പ​യോ​ളം വ​ർ​ധി​പ്പി​ച്ചു എ​ന്നാ​ണ് ഇ​ട​നി​ല​ക്കാ​ർ പ​റ​യു​ന്ന​ത്.

Tags : Prices fertilizer hike farmers

Recent News

Corehub Up