x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ച്ച്ആ​ര്‍​ഡി വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ർ​ത്ത​ൽ: മു​ന്‍​കാ​ല പ്രാ​ബ​ല്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി

വെബ്ഡെസ്ക്
Published: July 31, 2026 11:45 PM IST | Updated: July 31, 2026 11:45 PM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​​ച്ചി: ഐ​​​​​എ​​​​​ച്ച്ആ​​​​​ര്‍​ഡി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ വി​​​​​ര​​​​​മി​​​​​ക്ക​​​​​ല്‍ പ്രാ​​​​​യം 58ല്‍​നി​​​​​ന്ന് 60 ആ​​​​​ക്കി ഉ​​​​​യ​​​​​ര്‍​ത്തി​​​​​യ തീ​​​​​രു​​​​​മാ​​​​​നം മു​​​​​ന്‍​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യ​​​​​ത്തോ​​​​​ടെ ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന സിം​​​​​ഗി​​​​​ള്‍ ബെ​​​​​ഞ്ച് ഉ​​​​​ത്ത​​​​​ര​​​​​വ് ഹൈ​​​​​ക്കോ​​​​​ട​​​​​തി ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് റ​​​​​ദ്ദാ​​​​​ക്കി.

വി​​​​​ര​​​​​മി​​​​​ക്ക​​​​​ല്‍ പ്രാ​​​​​യം ഉ​​​​​യ​​​​​ര്‍​ത്താ​​​​​നു​​​​​ള്ള മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നും ഉ​​​​​ത്ത​​​​​ര​​​​​വ് പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​ന്ന​​​​​തി​​​​​നും ഇ​​​​​ട​​​​​യി​​​​​ലു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ല്‍ വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ര്‍​ക്ക് എ​​​​​ല്ലാ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളോ​​​​​ടെ​​​​​യും സ​​​​​ര്‍​വീ​​​​​സ് നീ​​​​​ട്ടി ന​​​​​ല്‍​കി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സു​​​​മാ​​​​രാ​​​​യ അ​​​​​നി​​​​​ല്‍ കെ. ​​​​​ന​​​​​രേ​​​​​ന്ദ്ര​​​​​ന്‍, മു​​​​​ര​​​​​ളീ​​​കൃ​​​​​ഷ്ണ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്.

2025 മേ​​​​​യ് 28ന് ​​​​​ഐ​​​​​എ​​​​​ച്ച്ആ​​​​​ര്‍​ഡി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ വി​​​​​ര​​​​​മി​​​​​ക്ക​​​​​ല്‍ പ്രാ​​​​​യം ഉ​​​​​യ​​​​​ര്‍​ത്താ​​​​​ന്‍ മ​​​​​ന്ത്രി​​​​​സ​​​​​ഭ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചെ​​​​​ങ്കി​​​​​ലും 2025 ഓ​​​​​ഗ​​​​​സ്റ്റ് 13 മു​​​​​ത​​​​​ലാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ ഇ​​​​​തു പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​ന്ന​​​​​ത്. ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ന​​​​​ക​​​​​ത്ത് വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ര്‍​ക്ക് ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നു നി​​​​​രീ​​​​​ക്ഷി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു സിം​​​​​ഗി​​​​​ള്‍ ബെ​​​​​ഞ്ച് ഉ​​​​​ത്ത​​​​​ര​​​​​വ്.

എ​​​​​ന്നാ​​​​​ല്‍ ഇ​​​​​വ​​​​​ര്‍ വി​​​​​ര​​​​​മി​​​​​ച്ച ഒ​​​​​ഴി​​​​​വി​​​​​ല്‍ സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ല​​​​​ഭി​​​​​ച്ച ചി​​​​​ല ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ സിം​​​​​ഗി​​​​​ള്‍ ബെ​​​​​ഞ്ച് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നെ​​​​​തി​​​​​രേ ന​​​​​ല്‍​കി​​​​​യ അ​​​​​പ്പീ​​​​​ല്‍ ഹ​​​​​ര്‍​ജി​​​​​യാ​​​​​ണ് ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​ത്.

വി​​​​​ര​​​​​മി​​​​​ക്ക​​​​​ല്‍ പ്രാ​​​​​യം വ​​​​​ര്‍​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും എ​​​​​ന്നു ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​തും സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്നും കോ​​​​​ട​​​​​തി​​​​​ക്ക് ഇ​​​​​ട​​​​​പെ​​​​​ടാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ച് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം സിം​​​​​ഗി​​​​​ള്‍ ബെ​​​​​ഞ്ച് ഉ​​​​​ത്ത​​​​​ര​​​​​വു​​​​പ്ര​​​​​കാ​​​​​രം ജോ​​​​​ലി​​​​​യി​​​​​ല്‍ തി​​​​​രി​​​​​കെ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ മ​​​​​റ്റു സ​​​​​ര്‍​വീ​​​​​സ് ആ​​​​​ന​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ള്‍​ക്കു പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​തെ ജോ​​​​​ലി ചെ​​​​​യ്ത കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലെ ശ​​​​​മ്പ​​​​​ളം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചു.

Tags : IHRD RetirementAge Hike Revoked KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up