x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​​ർ‌​​​​ഷ​​​​ക​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്
Published: August 2, 2026 12:10 AM IST | Updated: August 2, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​മൊ​​​​ടു​​​​വി​​​​ൽ പാ​​​​ൽ വി​​​​ല നാ​​​​ലു രൂ​​​​പ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു തെ​​​​ല്ല് ആ​​​​ശ്വാ​​​​സ​​​​മാ​​​​യെ​​​​ങ്കി​​​​ലും തൊ​​​​ട്ടു​​​പി​​​​ന്നാ​​​​ലെ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ഉ​​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ് ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രും ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല വി​​​​ട്ടു​​​​പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​രം ഈ ​​​​രം​​​​ഗ​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യാ​​​​കെ ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണ്.

കേ​​​​ര​​​​ള ഫീ​​​​ഡ്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തു കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. സൈ​​​​ലേ​​​​ജ്, തീ​​​​റ്റ​​​​പ്പു​​​​ല്ല് എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല കൂ​​​​ടി​​​​യ​​​​തി​​​​നു​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ​​​​യും വി​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ന്‍റെ വി​​​​വി​​​​ധ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലു​​​​ള്ള കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ൾ​​​​ക്ക് 70 രൂ​​​​പ​​​​യു​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​ത്. 1574 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ഡ​​​​യ​​​​റി റി​​​​ച്ചി​​​​ന്‍റെ 50 കി​​​​ലോ​​​​ഗ്രാം പാ​​​​യ്ക്ക​​​​റ്റി​​​​ന് 1644 രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 1410 രൂ​​​​പ​​​​യ്ക്കു കി​​​​ട്ടി​​​​യി​​​​രു​​​​ന്ന 45 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന്‍റെ പാ​​​​യ്ക്ക​​​​റ്റി​​​​ന്‍റെ വി​​​​ല 1480ലെ​​​​ത്തി.

കെ​​​​എ​​​​ഫ് എ​​​​ലൈ​​​​റ്റ്, മി​​​​ടു​​​​ക്കി കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ൾ 50 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് യ​​​​ഥാ​​​​ക്ര​​​​മം 1540, 1440 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന കെ​​​​എ​​​​സ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ന്നു. 50 രൂ​​​​പ​​​വീ​​​​തം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​ത് അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ്. മി​​​​ൽ​​​​മ​​​​യും കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഫീ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ബി. ശ്രീ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​യ ചോ​​​​ളം, സോ​​​​യ തു​​​​ട​​​​ങ്ങി​​​​വ​​​​യ്ക്ക് വി​​​​ല വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ട്, കോ​​​​ഴി തീ​​​​റ്റ​​​​ക​​​​ൾ​​​​ക്കും ക​​​​ന്പ​​​​നി​​​​ക​​​​ൾ വി​​​​ല കൂ​​​​ട്ടി.

കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ന്‍റെ അ​​​​തു​​​​ല്യം ലെ​​​​യ​​​​ർ മാ​​​​ഷ് 20 കി​​​​ലോ​​​​ഗ്രാം കോ​​​​ഴി​​​​ത്തീ​​​​റ്റ​​​​യ്ക്ക് 850 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന അ​​​​കി​​​​ടു​​​​വീ​​​​ക്കം, കു​​​​ള​​​​മ്പു​​​​രോ​​​​ഗം, ച​​​​ർ​​​​മ​​​​മു​​​​ഴ തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളി​​​​ൽ പാ​​​​ൽ ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​ല​​​​ട്ടു​​​​ന്പോ​​​​ഴാ​​​​ണ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ളു​​​​ടെ വി​​​​ല വ​​​​ർ​​​​ധ​​​​ന​​​കൂ​​​​ടി​ എ​​​ത്തു​​​​ന്ന​​​​ത്.

മി​ൽ​മ ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് മൂ​ന്നു രൂ​പ അ​ധി​കം ന​ൽ​കും

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​ളി​​​ലെ ക്ഷീ​​​​ര​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ൽ അ​​​​ള​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് 11 മു​​​​ത​​​​ൽ 31 വ​​​​രെ ലി​​​​റ്റ​​​​റി​​​​ന് മൂ​​​​ന്നു രൂ​​​​പ വീ​​​​തം അ​​​​ധി​​​​കം ന​​​​ൽ​​​​കും. സ്വാ​​​​ത​​​​ന്ത്ര്യ​​​ദി​​​​നം, ഓ​​​​ണം എ​​​​ന്നി​​​​വ​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ് ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി.​​​​എ​​​​ൻ. വ​​​​ത്സ​​​​ല​​​​ൻ​​​​പി​​​​ള്ള അ​​​​റി​​​​യി​​​​ച്ചു.

Tags : CattleFeedPrice Hike Farmers Setback Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up