x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വീ​ണ്ടും കൂ​ട്ടി

വെബ് ഡെസ്‌ക്
Published: September 1, 2026 09:51 AM IST | Updated: September 1, 2026 09:51 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വീ​ണ്ടും കൂ​ട്ടി. സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് ഒ​മ്പ​ത് രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 2,747 രൂ​പ 50 പൈ​സ​യാ​യി.

മും​ബൈ​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 2,701 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ചെ​ന്നൈ​യി​ല്‍ വി​ല 2,916.50 രൂ​പ​യി​ലെ​ത്തി. കൊ​ച്ചി​യി​ല്‍ സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 2783.50 രൂ​പ​യും ന​ല്‍​കേ​ണ്ടി വ​രും. ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി​യു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

യു​എ​സ്-​ഇ​റാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​നും ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും നേ​രി​യ അ​യ​വ് വ​ന്ന​തോ​ടെ കു​റ​ച്ച വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല​യി​ലാ​ണ് വീ​ണ്ടും വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ല വ​ര്‍​ധ​ന ഹോ​ട്ട​ലു​ക​ള്‍, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍, കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് തി​രി​ച്ച​ടി​യാ​കും. നേ​ര​ത്തെ തു​ട​ര്‍​ച്ച​യാ​യ വി​ല വ​ര്‍​ധ​ന​യു​ണ്ടാ​യ​പ്പോ​ള്‍ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് വി​ല ഉ​യ​ര്‍​ന്നി​രു​ന്നു.

Tags : Commercial cylinder Price Hike Delhi Kochi LPG

Recent News

Corehub Up