ആന്റോ അഗസ്റ്റിൻ
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നിശ്ചിത ഇടവേളകളില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തിയത്.
അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ജസ്റ്റീസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഉടനടി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
Tags : bail granted anto augustine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash