x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജസ്ഥാനിലെ 18 കൗൺസിലർമാരെ കാണാനില്ല; ഹരിയാന പൊലിസ് കസ്റ്റഡിയിലെടുത്തെന്ന് കോൺഗ്രസ്

വെബ് ഡെസ്ക്
Published: September 21, 2026 03:32 PM IST | Updated: September 21, 2026 03:35 PM IST

എഐ ചിത്രം

ജയ്പുർ: രാജസ്ഥാനിലെ മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 18 സ്വതന്ത്ര കൗൺസിലർമാരെ കാണാതായ സംഭവത്തിൽ വൻ രാഷ്ട്രീയവിവാദം ഉടലെടുത്തു. രാജസ്ഥാനിലെ തിജാര മുൻസിപ്പൽ കൗൺസിലിൽനിന്നുള്ള അംഗങ്ങളായ ഇവരെ, ഹരിയാന പൊലിസ് കസ്റ്റഡിയിലെടുത്തുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യേണ്ടിയിരുന്ന കൗൺസിലർമാരെ അട്ടിമറിക്കാനാണ് എതിരാളികളുടെ ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

നിർണായകമായ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്ന ഈ 18 കൗൺസിലർമാരും ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായി ഹിമാചലിൽനിന്ന് രാജസ്ഥാനിലേക്ക് മടങ്ങവെയാണ് സംഭവം.

ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ചാന്ദിമന്ദിർ-സൂരജ്പുർ ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് ഹരിയാന പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലിസ് വാഹനത്തിൽ കൊണ്ടുപോവുകയുമായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന കൗൺസിലർമാർ വോട്ട് ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

ഭരണസ്വാധീനം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ ഹരിയാന പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Councilors Rajasthan Missing Congress Custody Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up