x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത ടി​ടി​ഇ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ‌

വെബ് ഡെസ്‌ക്
Published: September 21, 2026 04:55 PM IST | Updated: September 21, 2026 04:55 PM IST

അറസ്റ്റിലായ റഷീദ്

പാ​ല​ക്കാ​ട്: വ​നി​ത ടി​ടി​ഇ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മാ​റാ​ട് റ​ഷീ​ദ് പി​ടി​യി​ൽ. റെ​യി​ൽ​വെ പൊ​ലി​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന ജോ​ലി ക​ഴി​ഞ്ഞ് ക​ള​ക്ഷ​ൻ തു​ക കൗ​ണ്ട​റി​ൽ അ​ട​യ്ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു കൊ​ല്ലം സ്വ​ദേ​ശി​യാ​യ ടി​ടി​ഇ സി​ന്ധു. ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ മോ​ഷ്ടാ​വ് ആ​യി​രം രൂ​പ​ക്ക് ചി​ല്ല​റ ചോ​ദി​ച്ചു. ശ്ര​ദ്ധ മാ​റി​യ സ​മ​യം പ​രാ​തി​ക്കാ​രി​യു​ടെ വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ൺ കൈ​വ​ശ​പ്പെ​ടു​ത്തി മു​ങ്ങു​ക​യു​മാ​യി​രു​ന്നു പ്ര​തി.

തു​ട​ർ​ന്ന് ടി​ടി​ഇ റെ​യി​ൽ​വെ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ള​വ് മു​ത​ൽ സ​ഹി​തം ഷൊ​ർ​ണൂ​രി​ൽ നി​ന്നും റെ​യി​ൽ​വെ പൊ​ലി​സ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ കേ​സു​ക​ളും ഗാ​ന്ധി ന​ഗ​ർ, അ​മ്പ​ല​പ്പു​ഴ, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നീ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഓ​രോ കേ​സും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Incident stealing woman TTE Mobile Phone Accused Arrested

Recent News

Corehub Up