x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിശ തെറ്റി ടൂറിസ്റ്റ് ബസ്; ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തില്‍

കൊച്ചി ബ്യൂറോ
Published: September 21, 2026 01:36 PM IST | Updated: September 21, 2026 01:36 PM IST

എറണാകുളം അരയന്‍കാവിന് സമീപം അപകടത്തിൽപെട്ട സ്വകാര്യബസ്

കൊച്ചി: ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് റോഡില്‍ നിന്നും താഴേക്ക് ചെരിഞ്ഞ് അപകടം. രാവിലെ 6.10ന് തലയോലപ്പറമ്പില്‍ നിന്നും വൈറ്റിലയ്ക്ക് പോവുകയായിരുന്ന ഗുഡ്‌വില്‍ ബസ് എറണാകുളം അരയന്‍കാവിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.

എതിര്‍ദിശയില്‍ നിന്നും ദിശതെറ്റി വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ നിസാര പരിക്കുകളോടെ യാത്രക്കാരും ബസ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ വൈറിലയിലേക്ക് കയറ്റിവിട്ടു.

Tags : PrivateBus Crash TouristBus Kochi

Recent News

Corehub Up