റിജോണ്‍ ജോസ്.
കോഴിക്കോട്: ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തുവച്ച് ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് കാലിക്കറ്റ് എഫ്സിതാരമായ റിജോണ്‍ ജോസിന് ജീവൻ നഷ്ടമായത്.
റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്സിയിലെ മറ്റൊരു താരം ഗനി അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. റിജോണും ഗനിയും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിജോണിന്റെ ജീവന് രക്ഷിക്കാനായില്ല.
സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്സ കൊച്ചി, എഫ്സി കേരള എന്നീ ക്ലബുകള്‍ക്കും വേണ്ടിയും താരം കളിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Tags : RizonJose Football Footballer BikeAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash