കബറടക്ക ശുശ്രൂഷയുടെ ഭാഗമായി നടന്ന ശുശ്രൂഷകൾക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാർമികത്വം വഹിക്കുന്നു.
തിരുവല്ല: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷന്‍ അന്തരിച്ച ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ ഇന്ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും.
മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ രാവിലെ ഒമ്പതിന് ആരംഭിക്കും. കത്തിഡ്രല്‍ ദേവാലയത്തിലെ മദ്ബഹയോടു ചേര്‍ന്നു പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കല്ലറയിലാണ് ഭൗതിക ശരീരം അടക്കം ചെയ്യുക.
ശനിയാഴ്ച പുലര്‍ച്ചെയാണ് മാര്‍ യൂലിയോസ് അന്തരിച്ചത്. തിരുവല്ല പുഷ്പഗിരി ചാപ്പലിലും സെന്റ് ജോണ്‍സ് കത്തീഡ്രലിലുമായി രണ്ടുദിവസമായി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയും കബറടക്ക ശുശ്രൂഷയുടെ വിവിധ ക്രമങ്ങളും നടന്നു. തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് , കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസഫ് പുളിക്കല്‍, മാര്‍ മാത്യു അറക്കല്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍, സഹായ മെത്രാന് ജസ്റ്റിന് മഠത്തില്‍പറമ്പില്‍, രാഷ് ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ക്നാനായ സഭ മെത്രാപ്പോലീത്തമാരായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാര്‍ ഇവാനിയോസ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, കേരള കാത്തലിക് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ബഥനി സുപ്പീരിയര്‍ ജനറാള്‍ ഫാ.ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി തുടങ്ങിയവര്‍ ഇന്നലെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Tags : DrAbrahamMarJulios Burial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash