Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burial

ഡോ.ഏബ്രഹാം മാര്‍ യൂലിയോസിന്‍റെ കബറടക്കം ഇന്ന്

തി​രു​വ​ല്ല: മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ന്‍ അ​ന്ത​രി​ച്ച ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ഇ​ന്ന് തി​രു​വ​ല്ല സെ​ന്റ് ജോ​ണ്‍സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. ക​ത്തി​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ലെ മ​ദ്ബ​ഹ​യോ​ടു ചേ​ര്‍ന്നു പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ക​ല്ല​റ​യി​ലാ​ണ് ഭൗ​തി​ക ശ​രീ​രം അ​ട​ക്കം ചെ​യ്യു​ക.

ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് മാ​ര്‍ യൂ​ലി​യോ​സ് അ​ന്ത​രി​ച്ച​ത്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി ചാ​പ്പ​ലി​ലും സെ​ന്‍റ് ജോ​ണ്‍സ് ക​ത്തീ​ഡ്ര​ലി​ലു​മാ​യി ര​ണ്ടു​ദി​വ​സ​മാ​യി ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍പെ​ട്ട​വ​ര്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ര്‍ബാ​ന​യും ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യു​ടെ വി​വി​ധ ക്ര​മ​ങ്ങ​ളും ന​ട​ന്നു. തി​രു​വ​ല്ല ആ​ര്‍ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. ബി​ഷ​പ്പു​മാ​രാ​യ യൂ​ഹാ​നോ​ന്‍ മാ​ര്‍ തി​യ​ഡോ​ഷ്യ​സ്, കു​ര്യാ​ക്കോ​സ് മാ​ര്‍ ഒ​സ്താ​ത്തി​യോ​സ് തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.

ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് , കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രം, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പു​ളി​ക്ക​ല്‍, മാ​ര്‍ മാ​ത്യു അ​റ​ക്ക​ല്‍, മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​ര്‍ജ് പു​ന്ന​ക്കോ​ട്ടി​ല്‍, വി​ജ​യ​പു​രം ബി​ഷ​പ് ഡോ.​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കെ​ത്തേ​ച്ചേ​രി​ല്‍, സ​ഹാ​യ മെ​ത്രാ​ന്‍ ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍പ​റ​മ്പി​ല്‍, രാ​ഷ് ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക് ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, മലങ്കര ഓ​ര്‍ത്ത​ഡോക്‌​സ് സുറിയാനി സ​ഭ ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​തോ​മ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ്, ക്‌​നാ​നാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​റി​യാ​ക്കോ​സ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ്, കു​റി​യാ​ക്കോ​സ് മാ​ര്‍ ഇ​വാ​നി​യോ​സ്, ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍ച്ച് പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മൂ​വേ​ല്‍ മാ​ര്‍ തി​യോ​ഫി​ലോ​സ്, എം​പി​മാ​രാ​യ കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍, കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​സി. ജോ​ര്‍ജു​കു​ട്ടി, ബ​ഥ​നി സു​പ്പീ​രി​യ​ര്‍ ജ​ന​റാ​ള്‍ ഫാ.​ഗീ​വ​ര്‍ഗീ​സ് കു​റ്റി​യി​ല്‍ ഒ​ഐ​സി തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്ന​ലെ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍പ്പി​ച്ചു.

Latest News

Corehub Up