x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിക്കെതിരായ പരിഹാസ വീഡിയോ; സമൂഹമാധ്യമങ്ങളിൽ വാക്‌പോര്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 21, 2026 01:51 AM IST | Updated: September 21, 2026 01:51 AM IST

ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ന​ട​ന്ന ഛാത്രോം ​കി ഗൂ​ഞ്ച് പ​രി​പാ​ടി​ക്കി​ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച​തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​ന​യം എ​ന്ന പ​രി​ഹാ​സ​ത്തോ​ടെ രാ​ഹു​ലി​നൊ​പ്പം സ്റ്റാ​ൻ​ഡ​പ്പ് കൊ​മേ​ഡി​യ​നാ​യ പു​ൽ​കി​ത് മ​ണി പ​രി​പാ​ടി​ക്കി​ട​യി​ൽ ന​ട​ത്തി​യ അ​നു​ക​ര​ണ​ത്തി​നെ​തി​രേ​യാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

വി​ദേ​ശ രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി മോ​ദി സം​സാ​രി​ക്കു​ന്ന രീ​തി​യും മ​റ്റ് പെ​രു​മാ​റ്റ​ങ്ങ​ളും അ​നു​ക​രി​ച്ചും പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ വ​ന്ന വ​യോ​ധി​ക​യ്ക്ക് ക​സേ​ര ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ഒ​രു മി​നി​റ്റോള​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ പു​ൽ​കി​ത് മ​ണി അ​വ​ത​രി​പ്പി​ച്ച​ത്.

വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പു​ൽ​കി​ത് മ​ണി ഹാ​സ്യ​രൂ​പേ​ണ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. ആ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ത് നീ​ക്കം ചെ​യ്ത​തി​നെ​തി​രേ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ഒ​രു വ​ശ​ത്ത് പ്ര​ധാ​ന​മ​ന്ത്രി മു​തി​ർ​ന്ന​വ​രെ​യും അ​മ്മ​മാ​രെ​യും ആ​ദ​രി​ക്കു​മ്പോ​ൾ, മ​റു​വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി അ​വ​രെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും ഇ​ത് മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​വും പ്ര​ക​ട​ന രാ​ഷ്‌​ട്രീ​യ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​ണെ​ന്നും ബി​ജെ​പി ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു, പ്ര​ൾ​ഹാ​ദ് ജോ​ഷി, പി​യൂ​ഷ് ഗോ​യ​ൽ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പു​ഷ്ക​ർ സിം​ഗ് ധാ​മി, രേ​ഖ ഗു​പ്ത തു​ട​ങ്ങി​യ​വ​ർ രാ​ഹു​ലി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ മ​ഹു​വ മൊ​യ്ത്ര, പ്ര​ശാ​ന്ത് ഭൂ​ഷ​ൺ തു​ട​ങ്ങി​യ​വ​ർ മോ​ദി​യു​ടെ വി​ദേ​ശ​ന​യം തു​റ​ന്നു​കാ​ട്ടി എ​ന്ന കു​റി​പ്പോ​ടെ പു​ൽ​കി​ത് മ​ണി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു.

Tags : SatiricalVideo NarendraModi SocialMedia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up