x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പു​രി​ൽ കു​ക്കി​ക​ളു​ടെ പ്ര​തി​ഷേ​ധം

വെബ്ഡെസ്ക്
Published: September 21, 2026 02:04 AM IST | Updated: September 21, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ സേ​​​​ന ഏ​​​​ഴു ​​പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കു​​​​ക്കി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ റോ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേരേ ക​​​​ല്ലെ​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തു. മോ​​​​ട്ബം​​​​ഗി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​വ​​​​രെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ന്നു.

ഖോ​​​​ല​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഏ​​​​ഴു ഗ്രാ​​​​മീ​​​​ണ​​​​രെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സു​​​​ര​​​​ക്ഷാ സേ​​​​ന ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്നു. ജി​​​​ല്ല​​​​യി​​​​ലെ നാ​​​​ഗ ഭൂ​​​​രി​​​​പ​​​​ക്ഷ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ച​​​​വാം​​​​ഗ്കി​​​​നിം​​​​ഗി​​​​ന് സ​​​​മീ​​​​പം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ഖോ​​​​ല​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് അ​​​​ടു​​​​ത്തി​​​​ടെ സാ​​​​യു​​​​ധ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്ക് നേ​​​​രേ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ഇം​​​​ഫാ​​​​ൽ-​​​​ദി​​​​മാ​​​​പു​​​​ർ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​ഴി​​​​ക​​​​ളെ​​​​ടു​​​​ത്ത് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നി​​​​ടെ ഏ​​​​താ​​​​നും പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

Tags : Protest Kukis Manipur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up