ജി. സുധാകരൻ
ആലപ്പുഴ: കേരളത്തിൽ ബ്രാഹ്മണരല്ലാത്ത ആളുകളും ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്നുണ്ടെന്നും അതിനൊരു ഉദാഹരണമാണ് ഈഴവ സമുദായമെന്നും മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയിൽ നടന്ന കേരള ബ്രാഹ്മണസഭ സംസ്ഥാന കലോത്സവ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായം നടത്തുന്ന ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ചാണ് ശാന്തിക്കാർ പൂജകൾ നിർവഹിക്കുന്നത്. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജകൾ പൂർണവും ശരിയാവുകയും ഉള്ളൂ എന്നാണ് അവരുടെ വിശ്വാസമെന്നും, ബ്രാഹ്മണ മഹിമ ഹൃദയത്തിൽ സൂക്ഷിക്കുന്നത് കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇഎംഎസ് അടക്കമുള്ള പ്രസ്ഥാന നേതാക്കൾ ബ്രാഹ്മണ സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെയും ദുരാചാരങ്ങളെയുമാണ് എതിർത്തതെന്നും, അല്ലാതെ ബ്രാഹ്മണ സമുദായത്തെയോ അവരുടെ സംസ്കാരത്തെയോ അല്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Tags : G Sudhakaran Ezhava Community Brahmin Culture Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash