x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​തി​പ​ത്രി മോ​ഷ​ണക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 21, 2026 10:40 PM IST | Updated: September 21, 2026 10:59 PM IST

രമേശൻ

മു​വാ​റ്റു​പു​ഴ: ജാ​തി​പ​ത്രി മോ​ഷ​ണക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി പൊ​ലി​സ്. തൃ​ക്കാ​രി​യൂ​ർ രാ​മ​ല്ലൂ​ർ തേ​ർ​ത്താ​ന​ക്കു​ടി വീ​ട്ടി​ൽ ര​മേ​ശ​ൻ (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​വാ​റ്റു​പു​ഴ - വാ​ള​കം മ​ന​ക്ക​പീ​ടി​ക ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ ഉ​ണ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 50 കി​ലോ​യാ​ളം വ​രു​ന്ന ജാ​തി​പ​ത്രി​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഈ ​മാ​സം പ​തി​നാ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളു​മാ​യ പ്ര​തി സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും സ​ഹാ​യി​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Accused arrested mace theft case Police

Recent News

Corehub Up