x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിൽ ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

വെബ് ഡെസ്ക്
Published: September 21, 2026 07:45 PM IST | Updated: September 21, 2026 07:45 PM IST

വിന്‍റുമോൾ

കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്‍റുമോൾ (31) ആണ് അപകടത്തിൽ മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്‍റുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപം എത്തിയപ്പോൾ, ഓടിക്കൊണ്ടിരുന്ന ബസിന്‍റെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് അവർ തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സോണിയും ഒരു കുട്ടിയുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.

അപകടത്തിന് കാരണമായ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിന്‍റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ട നടപടികൾക്കായി മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags : YoungWoman PrivateBus Dead Kochi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up