സുപ്രീം കോടതി
ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കാരണം രേഖാമൂലം, അയാൾക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ അന്വേഷണ ഏജൻസികൾ അറിയിക്കണമെന്ന് സുപ്രീംകോടതി. പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്‍റെ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റീസ് ഉജ്വൽ ഭുയാൻ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ 22 (1) അനുച്ഛേദം പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശമാണിതെന്നും, ഇത് പാലിക്കാതെ നടത്തുന്ന ഏതൊരു അറസ്റ്റും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ഏതെങ്കിലും ഒരു അന്വേഷണ ഏജൻസി ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുമ്പോൾ, അറസ്റ്റിന്‍റെ കൃത്യമായ കാരണം പ്രതിക്ക് ബോധ്യപ്പെടുന്ന രീതിയിൽ രേഖാമൂലം നൽകണമെന്ന് കോടതി വ്യക്തമാക്കി.
കേവലം ഏതെങ്കിലും ഒരു ഭാഷയിൽ അറിയിപ്പ് നൽകിയാൽ പോരാ, അറസ്റ്റിലായ വ്യക്തിക്ക് വ്യക്തമായി ഗ്രഹിക്കാൻ സാധിക്കുന്ന ഭാഷയിൽ തന്നെ കാരണം ബോധ്യപ്പെടുത്തണം. ഇത് പാലിക്കാതെ നടത്തുന്ന അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേർത്തു.
Tags : SupremeCourt Arrest Rules Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash