x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്ക് ബി​ഗ് സ​ല്യൂ​ട്ടെ​ന്ന് ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ്; വി.​ഡി.​സ​തീ​ശ​നും ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നും വേ​ദി പ​ങ്കി​ട്ടു

വെബ് ഡെസ്ക്
Published: September 21, 2026 03:27 PM IST | Updated: September 21, 2026 03:30 PM IST

മുഖ്യമന്ത്രി വി.ഡി.സതീശനും ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നും

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നും ഒ​രു വേ​ദി​യി​ൽ. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​രേ വേ​ദി പ​ങ്കി​ട്ട​ത്.  ഊ​ർ​ജ്ജ​സ്വ​ല​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് വി.​ഡി. സ​തീ​ശ​നെന്നും ഐ​എ​ൻ​ടി​യു​സി​യു​ടെ തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ഞാ​ൻ മ​ണി​യ​ടി​ക്കു​ന്ന ആ​ള​ല്ല. എ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് ഐ​എ​ൻ​ടി​യു​സി​യു​ടെ ഒ​രു ബി​ഗ് സ​ല്യൂ​ട്ട് ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

അ​ന്നേ​ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും, സം​ഘാ​ട​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ത​നി​ക്ക് അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  ഇ​ന്ന​ത്തെ യോ​ഗം താ​നാ​ണ് സം​ഘാ​ട​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം സ​ർ​ക്കാ​രി​ന്‍റെ ന​യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​ത് തൊ​ഴി​ൽ നി​യ​മം വ​ന്നാ​ലും അ​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ്.

ഇ​പ്പോ ഒ​രു തൊ​ഴി​ൽ നി​യ​മം വ​രു​മെ​ന്ന് പ​റ​ഞ്ഞാ​ൽ പേ​ടി​യാ​ണ്. ലേ​ബ​ർ കോ​ഡ് ന​ട​പ്പി​ലാ​ക്കും. ലേ​ബ​ർ കോ​ഡ് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​ണ്ടാ​വി​ല്ല. ലേ​ബ​ർ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഐ​എ​ൻ​ടി​സി​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കും. തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് സ​ർ​ക്കാ​ർ ഒ​രു സ്ഥ​ല​ത്തും സ്വീ​ക​രി​ക്കി​ല്ല.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ സ്വ​കാ​ര്യ സം​രം​ഭ​ക​ർ ത​യാ​റാ​യി മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. അ​വ​രു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല വ​ര​ണം. തൊ​ഴി​ലാ​ളി​യെ വേ​ദ​നി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സം​രം​ഭ​വും ന​ട​പ്പാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Labour Code V.D. Satheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up