x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വ​തി​ക്കും യു​വാ​വി​നും നേ​രെ ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: September 21, 2026 12:36 PM IST | Updated: September 21, 2026 12:38 PM IST

യുവതിയെയും യുവാവിനെയും ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ

പാ​റ്റ്‌​ന: ബി​ഹാ​റി​ലെ ജാ​മു​യി ജി​ല്ല​യി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും യു​വാ​വി​നും നേ​രെ ഒ​രു സം​ഘം ആ​ളു​ക​ളു​ടെ ആ​ക്ര​മ​ണം. വി​ജ​ന​മാ​യ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കു​ന്നത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

രാ​ത്രി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യും യു​വാ​വി​നെ​യും ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ സം​ഘം ബ​ല​മാ​യി പി​ടി​ച്ചു​മാ​റ്റി. മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ൾ യു​വ​തി​യെ പു​റ​കി​ൽ നി​ന്ന് പി​ടി​ച്ച് വി​ജ​ന​മാ​യ മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. യു​വ​തി നി​ല​വി​ളി​ച്ചു​കൊ​ണ്ട് കൈ​കൂ​പ്പി അ​പേ​ക്ഷി​ക്കു​ക​യും ശ​ക്ത​മാ​യി ചെ​റു​ത്തു​നി​ൽ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ഇ​രു​വ​രും അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പൊ​ലി​സ് കേ​സെ​ടു​ത്തു. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ ഉ​ട​ൻ തി​രി​ച്ച​റി​ഞ്ഞ് ന​ട​പ​ടി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Attack Travel Bike

Recent News

Corehub Up