മന്ത്രി ഒ.ജെ. ജനീഷ്.
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകളിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. മന്ത്രിമാരുടെ യാത്രകൾ വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാക്കൾ നടത്തിയ യാത്ര പോലെയല്ല തങ്ങൾ പോയതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ജനീഷ് ചോദിച്ചു.
ഇത് ഏത് കാലമാണ്. തുടർച്ചയായ ജോലികൾക്കിടയിൽ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. തന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാൻ ഉദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സർക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളിൽ വീഴ്ച വരുത്താതെയും പൗരന്മാരുടെ നികുതിപ്പണം നഷ്ടപ്പെടുത്താതെയുമാണ് യാത്രകൾ നടത്തുന്നതെന്നും ജനീഷ് വ്യക്തമാക്കി.
തന്റെ വിദേശയാത്ര സർക്കാർ ചെലവിലായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണ്. കായിക വകുപ്പിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണ്. മെസി തട്ടിപ്പിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags : O. J. Janeesh Kerala Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash