x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷം ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​ത്തി​ലും പോ​യി ആ​ഭി​ചാ​രം ന​ട​ത്തി: ആ​രോ​പ​ണ​വു​മാ​യി രേ​വ​ന്ത് റെ​ഡ്ഡി 

ഓൺലൈൻ ഡെസ്ക്
Published: September 21, 2026 03:45 AM IST | Updated: September 21, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ​മാ​യ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി 'ആ​ഭി​ചാ​ര ക്രി​യ​ക​ള്‍' ന​ട​ത്തു​ന്നു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. മു​ളു​കു ജി​ല്ല​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മു​ന്‍ മ​ന്ത്രി ടി. ​ഹ​രീ​ഷ് റാ​വു​വി​നെ​യും ബി​ആ​ര്‍​എ​സ് നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് രേ​വ​ന്ത് റെ​ഡ്ഡി രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ക​ടു​ത്ത വ​ര​ള്‍​ച്ച​യു​ണ്ടാ​കാ​നും ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​കാ​നും വേ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​ത്തി​ലും പോ​യി അ​ഘോ​ര പൂ​ജ​ക​ളും മ​ന്ത്ര​വാ​ദ​വും ന​ട​ത്തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ച​ത്. 'തെ​ല​ങ്കാ​ന​യി​ല്‍ മ​ഴ പെ​യ്യ​രു​തെ​ന്നും ജ​ന​ങ്ങ​ള്‍ മ​രി​ക്ക​ണ​മെ​ന്നും അ​തി​ലൂ​ടെ സ​ര്‍​ക്കാ​രി​ന്റെ പേ​ര് ദോ​ഷ​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ എ​ത്ര ആ​ഭി​ചാ​രം ന​ട​ത്തി​യാ​ലും ദൈ​വം ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്,' എ​ന്നും മി​ക​ച്ച മ​ഴ ല​ഭി​ച്ച​തി​നെ ചൂ​ണ്ടി​ക്കാ​ട്ടി രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​യ മു​ന്‍ മ​ന്ത്രി ഹ​രീ​ഷ് റാ​വു, മു​ഖ്യ​മ​ന്ത്രി ഭ​ര​ണ​പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. ക​ര്‍​ഷ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഉ​ത്ത​രം മു​ട്ടു​മ്പോ​ഴാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹ​രീ​ഷ് റാ​വു മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ന്‍​പും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഹ​രീ​ഷ് റാ​വു നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. 

Tags : RevanthReddy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up