x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ ക​വ​ർ​ച്ച; 55 പ​വ​ൻ ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: September 21, 2026 11:56 AM IST | Updated: September 21, 2026 12:31 PM IST

മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

തൃ​ശൂ​ർ: വീ​ട് കു​ത്തി​ത്തു​റ​ന്ന് 55 പ​വ​ൻ സ്വ​ർ​ണം മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന​താ​യി പ​രാ​തി. തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ഹ​സ​ൻ അ​ലി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ക​ന്‍റെ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​സ​ൻ അ​ലി​യും കു​ടും​ബ​വും ഒ​രാ​ഴ്ച​യാ​യി എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​രാ​ൾ വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന ദൃ​ശ്യം വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. 

തൃ​ശൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും നെ​ടു​പു​ഴ പൊ​ലി​സും ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 

Tags : House Burglary Theft GoldTheft Kuranchery Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up