x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു': തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യി​ക്കെ​തി​രെ വ​നി​താ സം​രം​ഭ​ക​യു​ടെ ആ​രോ​പ​ണം

ഓൺലൈൻ ഡെസ്ക്
Published: September 21, 2026 03:38 AM IST | Updated: September 21, 2026 03:38 AM IST

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വ്യ​ക്തി ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച് അ​നാ​വ​ശ്യ​മാ​യി പെ​രു​മാ​റി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി വ​നി​താ സം​രം​ഭ​ക രം​ഗ​ത്ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള 'മി​ഥു​ന ആ​ഡ്‌​സ്' ഉ​ട​മ കെ. ​ശോ​ഭ റെ​ഡ്ഡി​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ  എ​ക്‌​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. 

പ​ര​സ്യ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ബി​സി​ന​സ് പ്ര​ശ്‌​ന​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ശോ​ഭ റെ​ഡ്ഡി കു​റി​ച്ചു. 'തീ​ര്‍​പ്പാ​ക്കാ​ത്ത ബി​സി​ന​സ് കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ നേ​രി​ട്ട് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വ​രാ​നാ​ണ് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ' ശോ​ഭ റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി. ആ​രു​ടെ​യും പേ​ര് എ​ടു​ത്തു​പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള​ല്ല, മ​റി​ച്ച് തു​ല്യ പ​രി​ഗ​ണ​ന​യും മാ​ന്യ​ത​യു​മാ​ണ് താ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഭ​വം തെ​ല​ങ്കാ​ന​യി​ല്‍ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. വി​ഷ​യം ഏ​റ്റെ​ടു​ത്ത പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി (ബി​ആ​ര്‍​എ​സ്) സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യി ആ​രാ​ണെ​ന്നും ഒ​രു വ​നി​താ സം​രം​ഭ​ക​യോ​ട് എ​ന്തു​കൊ​ണ്ടാ​ണ് ഗ​സ്റ്റ് ഹൗ​സി​ല്‍ വെ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ബി​ആ​ര്‍​എ​സ് നേ​താ​വ് എം. ​കൃ​ഷാ​ങ്ക് ചോ​ദി​ച്ചു. എ​ന്നാ​ല്‍, സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രോ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

Tags : Telangana ChiefMinister RevantReddy LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up