പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: മദ്യ വിമോചന മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ലഹരിമോചന കേരള രക്ഷാ പദയാത്ര ഒക്ടോബർ രണ്ടിന് കാസര്‍ഗോഡ് നീലേശ്വരത്തുനിന്ന് ആരംഭിച്ച് ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് സമാപിക്കും.
യാത്രയുടെ ഭാഗമായി കച്ചേരിപ്പടി ഗാന്ധിഭവനിന് ചേര്‍ന്ന വിവിധ മദ്യവിരുദ്ധ സംഘടകളുടെ സംയുക്തയോഗം മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷനായിരുന്നു. കുരുവിള മാത്യൂസ്, കെ.എം. നാസറുദ്ദീന്‍, ജെയിംസ് കോറമ്പേല്‍, റാഫേല്‍ മുക്കത്ത്, പി.കെ. സെബാസ്റ്റ്യന്‍, കെ.കെ. നെദീന് എന്നിവര്‍ പ്രസംഗിച്ചു.
ജസ്റ്റീസ് കെമാല്‍ പാഷ ചെയര്‍മാനായും അഡ്വ. ചാര്‍ളിപോള്‍ വര്‍ക്കിംഗ് ചെയര്‍മാനുമാനും കെ.എ. നാസറുദ്ദീന്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Tags : SaveKerala AntiDrugPadayatra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash