x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിക്ഷേപത്തട്ടിപ്പ്; ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്‌സ് ഉടമകള്‍ക്കെതിരേ കേസ്

വെബ്ഡെസ്ക്
Published: September 21, 2026 02:47 AM IST | Updated: September 21, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: ഉ​​​യ​​​ര്‍ന്ന പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ആ​​​തി​​​ര ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍ക്‌​​​സ് സ്ഥാ​​​പ​​​ന ഉ​​​ട​​​മ​​​ക​​​ള്‍ക്കെ​​​തി​​​രേ പ​​​രാ​​​തി.

ആ​​​തി​​​ര ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍ക്‌​​​സ് മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍ട്ട്‌​​​ന​​​ര്‍മാ​​​രാ​​​യ ആ​​​ര്‍.​​​ജെ. ആ​​​ന്‍റ​​​ണി, ആ​​​ര്‍.​​​ജെ. ജോ​​​സ​​​ഫ്, ആ​​​ര്‍.​​​ജെ. ജോ​​​ണ്‍സ​​​ണ്‍, ആ​​​ര്‍.​​​ജെ. ജോ​​​ബി എ​​​ന്നി​​​വ​​​ര്‍ക്കെ​​​തി​​​രേ മു​​​ള​​​വു​​​കാ​​​ട് സ്വ​​​ദേ​​​ശി​​​നി ഉ​​​ഷ ര​​​ഘു​​​വ​​​ര​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പൊ​​​ലി​​​സാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

സ​​​മ്പാ​​​ദ്യ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ ആ​​​റു വ​​​ര്‍ഷ​​​ത്തേ​​​ക്ക് 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ന​​​ല്‍കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് 2022 മു​​​ത​​​ല്‍ 2024 വ​​​രെ​​​യു​​​ള​​​ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി 1,70,000 രൂ​​​പ​​​യാ​​​ണ് ഉ​​​ഷ​​​യി​​​ല്‍നി​​​ന്നും മ​​​ക​​​നി​​​ല്‍നി​​​ന്നു​​​മാ​​​യി സ്ഥാ​​​പ​​​നം വാ​​​ങ്ങി​​​യ​​​താ​​​യാ​​​ണ് പ​​​രാ​​​തി.

നി​​​ക്ഷേ​​​പി​​​ച്ച തു​​​ക​​​യോ വാ​​​ഗ്ദാ​​​നം ചെ​​​യ്ത പ​​​ലി​​​ശ​​​യോ ന​​​ല്‍കാ​​​തെ സ്ഥാ​​​പ​​​നം പൂ​​​ട്ടി പ്ര​​​തി​​​ക​​​ള്‍ ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​യി​രു​ന്നെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Tags : InvestmentFraud Case Registered AthiraGold&Silks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up