മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കെപിസിസി വിചാർ വിഭാഗ് നടത്തുന്ന അറിയപ്പെടാത്ത ദീപസ്തംഭങ്ങൾ പരിപാടിക്ക് തുടക്കം. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ആയിരക്കണക്കിന് ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യസമര സേനാനികളാണ് കോൺഗ്രസിന്റെ ഏറ്റവും മഹത്തായ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, ദീപക് ജോയി എംഎൽഎ, എ.കെ. രാജൻ, വിൻസെന്റ് പെരിഞ്ചേരി, വി.വി. മുരളീധരൻ, ജോൺസൺ മങ്ങഴ, അൻസ ജയിംസ്, ലിജ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : KPCCVichar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash