x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ അമിത് ഷാ പ്രേരിതമെന്നു കോൺ​ഗ്രസ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 21, 2026 01:58 AM IST | Updated: September 21, 2026 01:58 AM IST

ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം (എ​സ്ഐ​ആ​ർ) അ​മി​ത് ഷാ ​പ്രേ​രി​ത​മാ​യി​ട്ടു​ള്ള വോ​ട്ട​ർ​മാ​രു​ടെ നീ​ക്കം ചെ​യ്യ​ലാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി കോ​ൺ​​ഗ്ര​സ്.

എ​സ്ഐ​ആ​റി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ 6.18 കോ​ടി വോ​ട്ട​ർ​മാ​രെ നീ​ക്കം​ചെ​യ്തു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ക്രി​യ വ​ലി​യ തോ​തി​ലു​ള്ള ഒ​ഴി​വാ​ക്ക​ലു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​​ഗ​ങ്ങ​ളെ അ​നു​പാ​ത​മി​ല്ലാ​തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ട​ത്തി​ൽ 6.18 കോ​ടി വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്തു​വെ​ന്നും (17 ശ​ത​മാ​നം) ഇ​തി​നോ​ടൊ​പ്പം 5.43 കോ​ടി വോ​ട്ട​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു​വെ​ന്നും ജ​യ്റാം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ടാ​നു​ള്ള നി​ര​ക്കി​ന്‍റെ സാ​ധ്യ​ത മ​റ്റൊ​രു 15 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നു ജ​യ്റാം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ഒ​ഴി​വാ​ക്ക​ലു​ക​ൾ ബാ​ധി​ച്ച​തെ​ന്ന​തി​ന് ആ​വ​ശ്യ​ത്തി​ല​ധി​കം തെ​ളി​വു​ക​ളു​ണ്ടെ​ന്ന് കോ​ൺ​​ഗ്ര​സ് നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ന​ൽ​കി​യി​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​വ​രു​ടെ യോ​ഗ്യ​ത തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത പൗ​ര​ന്മാ​രു​ടെ മേ​ൽ എ​സ്ഐ​ആ​ർ അ​ടി​ച്ചേ​ൽ​പ്പി​ച്ചു​വെ​ന്നും ഭൂ​രി​ഭാ​ഗം പൗ​ര​ന്മാ​ർ​ക്കും വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു പ​രീ​ക്ഷ കേ​വ​ലം ‘ഒ​ഴി​വാ​ക്ക​ലി​നു​ള്ള ഒ​രു യ​ന്ത്രം’ മാ​ത്ര​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യ്ക്കു​മേ​ലു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും ജ​യ്റാം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Tags : Congress Claims AmitShah Instigated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up