x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ടര്‍ വിവരം പൂര്‍ണമല്ല: എല്‍.കെ. അദ്വാനി ഉള്‍പ്പെടെ പ്രമുഖര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഓൺലൈൻ ഡെസ്ക്
Published: September 21, 2026 01:31 AM IST | Updated: September 21, 2026 01:31 AM IST

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, എഎപി നേതാവ് മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ വിവരങ്ങളില്‍ കാണുന്ന വൈരുദ്ധ്യങ്ങളും 2002-ലെ പഴയ വോട്ടര്‍ പട്ടികയുമായി ഇവരുടെ വിവരങ്ങള്‍ ഒത്തുനോക്കാന്‍ സാധിക്കാത്തതുമാണ് നോട്ടീസിന് കാരണം.

98-കാരനായ അദ്വാനി, മകള്‍ പ്രതിഭ, മരുമകള്‍ ഗീതിക എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ജയന്തിന്റെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി മാപ്പ് ചെയ്യപ്പെട്ടു. മനീഷ് സിസോദിയ, ഭാര്യ സീമ, മകന്‍ മീര്‍ എന്നിവര്‍ക്കും സമാനമായ രീതിയില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പേര്, രക്ഷിതാവിന്റെ പേര് തുടങ്ങിയ വിവരങ്ങളില്‍ വന്ന വ്യത്യാസങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡല്‍ഹിയില്‍ ആകെ 33.13 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ക്കും സമാനമായി നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചതിനാലാല്‍ മാത്രം വോട്ട് അവകാശം നഷ്ടപ്പെടില്ലെന്നും, ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഒക്ടോബര്‍ 29-നകം വിവരങ്ങള്‍ തിരുത്താമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നവംബര്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Tags : LKAdvani ManishSisodia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up