പ്രതീകാത്മക ചിത്രം
കൊച്ചി: ഇന്ത്യയിലുടനീളം കീബോര്‍ഡ് സംഗീത വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന് ആര്എസ്എല് ഗ്രൂപ്പും കാസിയോയും ധാരണയിലെത്തി.
പങ്കാളിത്തത്തിന്റെ ഭാഗമായി പിയാനോ, കീബോര്‍ഡ് പഠനത്തിനായി മൂന്ന് സഹബ്രാന്ഡഡ് പഠനപുസ്തകങ്ങളും കാസിയോ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ പഠന ഉള്ളടക്കവും വികസിപ്പിക്കും.
അധ്യാപക പരിശീലന ശില്പശാലകള്, ജനപ്രിയ സംഗീതശൈലികള്‍ എന്നിവ പഠിപ്പിക്കുന്നതിനുള്ള പ്രായോഗിക അധ്യാപനരീതികള്‍, പഠിതാക്കളുടെ പങ്കാളിത്തം, സമകാലിക സംഗീതം, സര്‍ഗാത്മകത വികസനം എന്നിവയില്‍ അധ്യാപകര്‍ക്കു പരിശീലനവും നല്‍കും.
Tags : RSLGroup Casio JoinHands KeyboardMusicEducation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash