x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ൽ വ​ഴി കൈ​കാ​ര്യം ചെ​യ്യു​ന്ന ച​ര​ക്കു​ക​ളു​ടെ മൂ​ല്യ​ത്തി​ൽ വ​ർ​ധ​ന

വെബ് ഡെസ്ക്
Published: September 21, 2026 12:35 AM IST | Updated: September 21, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം (സി​യാ​ൽ) വ​ഴി കൈ​കാ​ര്യം ചെ​യ്യു​ന്ന ച​ര​ക്കു​ക​ളു​ടെ മൂ​ല്യ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2025 - 26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ച​ര​ക്കു​നീ​ക്ക​ത്തി​ൽ 29 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​വ​ർ​ഷ​ത്തെ 4,044 കോ​ടി രൂ​പ​യി​ൽ​നി​ന്നു കാ​ർ​ഗോ മൂ​ല്യം 5,647.76 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ച​ര​ക്ക് ക​യ​റ്റു​മ​തി മൂ​ല്യ​ത്തി​ൽ രാ​ജ്യ​ത്തെ മു​ൻ​നി​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഏ​ഴാം സ്ഥാ​നം ഉ​റ​പ്പി​ക്കാ​ൻ സി​യാ​ലി​നാ​യി.

2025 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2026 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​കെ 72,178.40 ട​ൺ കാ​ർ​ഗോ​യാ​ണു വി​മാ​ന​ത്താ​വ​ളം വ​ഴി കൈ​കാ​ര്യം ചെ​യ്ത​ത്. അ​ന്താ​രാ​ഷ്‌​ട്ര കാ​ർ​ഗോ നീ​ക്കം 12.21 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 54,984.10 ട​ണ്ണി​ലെ​ത്തി (ക​യ​റ്റു​മ​തി: 45,224.30 ട​ൺ, ഇ​റ​ക്കു​മ​തി: 9,759.80 ട​ൺ). ആ​ഭ്യ​ന്ത​ര കാ​ർ​ഗോ 3.28 ശ​ത​മാ​നം വ​ർ​ധി​ച്ച് 17,194.30 ട​ണ്ണു​മാ​യി (ക​യ​റ്റു​മ​തി: 5,665 ട​ൺ, ഇ​റ​ക്കു​മ​തി: 11,529.30 ട​ൺ). കേ​ര​ള​ത്തി​ലെ ആ​കെ എ​യ​ർ കാ​ർ​ഗോ നീ​ക്ക​ത്തി​ന്റെ 60 ശ​ത​മാ​ന​വും സി​യാ​ൽ വ​ഴി​യാ​ണു ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണു ക​യ​റ്റു​മ​തി.

കാ​ർ​ഷി​ക - സ​മു​ദ്ര ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണു ടെ​ർ​മി​ന​ൽ വ​ഴി പ്ര​ധാ​ന​മാ​യും അ​യ​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 1.25 ല​ക്ഷം ട​ൺ ക​യ​റ്റു​മ​തി​യും ഒ​രു ല​ക്ഷം ട​ൺ ഇ​റ​ക്കു​മ​തി​യും കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി സി​യാ​ലി​നു​ണ്ട്. ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​തി​വാ​ര കാ​ർ​ഗോ ഫ്രെ​ട്ട​ർ സ​ർ​വീ​സ് (ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം) കൊ​ച്ചി - ഷാ​ർ​ജ റൂ​ട്ടി​ൽ അ​ടു​ത്തി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.

കേ​ര​ള​ത്തെ പ്ര​മു​ഖ ട്രേ​ഡ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് ഹ​ബ്ബാ​ക്കി മാ​റ്റു​ക എ​ന്ന കാ​ഴ്ച​പ്പാ​ടി​ന് അ​നു​സൃ​ത​മാ​യി കൊ​ച്ചി​യെ സ​മ​ഗ്ര മ​ൾ​ട്ടി മോ​ഡ​ൽ കാ​ർ​ഗോ ഹ​ബ്ബാ​യി വി​ക​സി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു. മ​ധ്യ​കേ​ര​ള​ത്തി​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥാ​ന​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ നി​ക്ഷേ​പ​ങ്ങ​ളു​മാ​ണ് ഈ ​വ​ള​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി.

Tags : cargo CIAL Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up