x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​ന്‍​ടി വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: September 21, 2026 12:52 AM IST | Updated: September 21, 2026 12:52 AM IST

ഡോ. ​​​പി.​​​കെ.​ പ്രി​​​യ​​​ദ​​​ര്‍​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെയ്യുന്നു.

ക​​​ണ്ണൂ​​​ര്‍: സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​എ​​​ന്‍​ടി വി​​​ദ​​​ഗ്ധ​​​രു​​​ടെ 24-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ‘കെ​​​ന്‍റ​​​കോ​​​ണ്‍ 26’ സ​​​മാ​​​പി​​​ച്ചു. ക​​​ണ്ണൂ​​​ർ നാ​​​യ​​​നാ​​​ര്‍ അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ സ​​​മാ​​​പ​​​ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഓ​​​ട്ടോ​​​ലാ​​​റി​​​ങ്കോ​​​ള​​​ജി​​​സ്റ്റ്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ഒ​​​ഐ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​കെ.​ പ്രി​​​യ​​​ദ​​​ര്‍​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സം​​​ഘാ​​​ട​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​അ​​​രു​​​ണ്‍ ദി​​​വാ​​​ക​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ വി.​ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ ഡോ. ​​​വി​​​മ​​​ല്‍ ന​​​മ്പ്യാ​​​ര്‍, എ​​​ഒ​​​ഐ ക​​​ണ്ണൂ​​​ര്‍ ചാ​​​പ്റ്റ​​​ര്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ല​​​താ മേ​​​രി ജോ​​​സ്, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​അ​​​നൂ​​​പ് അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

എ​​​ഒ​​​ഐ ക​​​ണ്ണൂ​​​ര്‍ ചാ​​​പ്റ്റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന​​​ട​​​ക്ക​​​മു​​​ള്ള 600 ഡോ​​​ക‌്ട​​​ര്‍​മാ​​​രും രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ മു​​​ന്നൂ​​​റോ​​​ളം പി​​​ജി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​ദ​​​ഗ്ധ​​​ര്‍ 50 പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ പി​​​ജി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പോ​​​സ്റ്റ​​​റു​​​ക​​​ളും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ക​​​ച്ച പോ​​​സ്റ്റ​​​റി​​​നും പ്ര​​​ബ​​​ന്ധ​​​ത്തി​​​നും അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കി. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച് 30 സ്റ്റാ​​​ളു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ന്നു.

Tags : Conference ENTExperts Concludes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up